ദേവേന്ദർ യാദവ് ഡൽഹി പിസിസി താത്കാലിക അധ്യക്ഷൻ
ദേവേന്ദർ യാദവ് ഡൽഹി പിസിസി താത്കാലിക അധ്യക്ഷൻ
Wednesday, May 1, 2024 1:34 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി പി​​സി​​സി​​യു​​ടെ താ​​ത്കാ​​ലി​​ക അ​​ധ്യ​​ക്ഷ​​നാ​​യി ദേ​​വേ​​ന്ദ​​ർ യാ​​ദ​​വി​​നെ നി​​യ​​മി​​ച്ചു. അ​​ര​​വി​​ന്ദ​​ർ സിം​​ഗ് ല​​വ്‌​​ലി രാ​​ജി​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് യാ​​ദ​​വി​​നെ നി​​യ​​മി​​ച്ച​​ത്.

2008, 2013 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ബാ​​ദ്‌​​ലി മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്ന് യാ​​ദ​​വ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.2015ൽ ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടു. നി​​ല​​വി​​ൽ പ​​ഞ്ചാ​​ബി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി നേ​​താ​​വാ​​ണ്. എ​​എ​​പി​​യു​​മാ​​യു​​ള്ള സ​​ഖ്യ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് അ​​ര​​വി​​ന്ദ​​ർ സിം​​ഗ് ല​​വ്‌​​ലി പി​​സി​​സി അ​​ധ്യ​​ക്ഷ​​സ്ഥാ​​നം രാ​​ജി​​വ​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.