കസ്റ്റഡിയിലിരിക്കെ രണ്ടാമത്തെ ഉത്തരവിറക്കി കേജരിവാൾ
കസ്റ്റഡിയിലിരിക്കെ രണ്ടാമത്തെ ഉത്തരവിറക്കി കേജരിവാൾ
Wednesday, March 27, 2024 12:46 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ഡി ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ര​ണ്ടാ​മ​ത്തെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വിറക്കി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ആ​ദ്യ ഉ​ത്ത​ര​വി​റ​ക്കി ര​ണ്ടു ദി​വ​സത്തിനുശേഷമാണ് ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടു​ത്ത ഉ​ത്ത​ര​വിറ​ക്കി​യ​ത്.

ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ജ​ല​വി​ഭ​വ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ദ്യ ഉ​ത്ത​ര​വ് കേ​ജ​രി​വാ​ൾ ഇ​റ​ക്കി​യ​ത്. ഉ​ത്ത​ര​വ് ന​ൽ​കി​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഇ​ഡി അ​റി​യി​ച്ചു.

മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു

അതേസമയം, അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​സ​തി​യി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. മാ​ർ​ച്ചി​നെ​ത്തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു സ​മീ​പം നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി. ഉ​പ​രോ​ധം ന​ട​ത്താ​നാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.


വ​നി​ത​ക​ൾ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് ബ​സു​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു ക​യ​റ്റി. പാ​ർ​ട്ടി​യു​ടെ ലോ​ക്സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളെ​യും പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ചു. ന്യൂ​ഡ​ൽ​ഹി പ​ട്ടേ​ൽ ചൗ​ക്കി​ൽ പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞ പോ​ലീ​സ് ബ​ല​മാ​യി ബ​സി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.