ഹനുമാൻ ബേനിവാൾ ഇന്ത്യാ മുന്നണി സ്ഥാനാർഥി
ഹനുമാൻ ബേനിവാൾ ഇന്ത്യാ മുന്നണി സ്ഥാനാർഥി
Tuesday, March 26, 2024 3:08 AM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ലെ നാ​​ഗൗ​​ഡ് മ​​ണ്ഡ​​ല​​ത്തി​​ൽ ഇ​​ന്ത്യാ മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി രാ​​ഷ്‌​​ട്രീ​​യ ലോ​​ക്‌​​താ​​ന്ത്രി​​ക് പാ​​ർ​​ട്ടി(​​ആ​​ർ​​എ​​ൽ​​പി) ക​​ൺ​​വീ​​ന​​ർ ഹ​​നു​​മാ​​ൻ ബേ​​നി​​വാ​​ൾ മ​​ത്സ​​രി​​ക്കും. കോ​​ൺ​​ഗ്ര​​സി​​ന്‍റെ പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് ബേ​​നി​​വാ​​ൾ നാ​​ഗൗ​​ഡി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

2019ൽ ​​നാ​​ഗൗ​​ഡി​​ൽ വി​​ജ​​യി​​ച്ച​​ത് ബേ​​നി​​വാ​​ൾ ആ​​യി​​രു​​ന്നു. 2023 നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ച്ച അ​​ദ്ദേ​​ഹം ലോ​​ക്സ​​ഭാം​​ഗ​​ത്വം രാ​​ജി​​വ​​ച്ചു. 2019ൽ ​​കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി ജ്യോ​​തി മി​​ർ​​ധ​​യെ ആ​​ണ്, ബി​​ജെ​​പി പി​​ന്തു​​ണ​​യു​​ണ്ടാ​​യി​​രു​​ന്ന ബേ​​നി​​വാ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.


എ​​ന്നാ​​ൽ, ഇ​​ത്ത​​വ​​ണ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി രം​​ഗ​​ത്തു​​ള്ള​​ത് ജ്യോ​​തി മി​​ർ​​ധ​​യാ​​ണ്. 2020ൽ ​​ക​​ർ​​ഷ​​ക പ്ര​​ക്ഷോ​​ഭ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണു ബേ​​നി​​വാ​​ൾ എ​​ൻ​​ഡി​​എ വി​​ട്ട​​ത്. ഇ​​രു സ്ഥാ​​നാ​​ർ​​ഥി​​ക​​ളും ജാ​​ട്ട് വി​​ഭാ​​ഗ​​ക്കാ​​രാ​​ണ്. രാ​​ജ​​സ്ഥാ​​നി​​ൽ ജാ​​ട്ട് വോ​​ട്ട് നി​​ർ​​ണാ​​യ​​കമാ​​യ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് നാ​​ഗൗ​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.