ആശോക ചക്ര ആർക്കുമില്ല, ഒരാൾക്ക് കീർത്തി ചക്ര, 20 പേർക്ക് ശൗര്യചക്ര
Wednesday, August 15, 2018 12:36 AM IST
ന്യൂ​ഡ​ൽ​ഹി:​സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള രാ​ഷ്‌ട്ര​പ​തി​യു​ടെ സൈ​നി​ക മെ​ഡ​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സ​മാ​ധാ​ന​കാ​ല​ത്ത് ന​ൽ​കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ ബ​ഹു​മ​തി​യാ​യ കീ​ർ​ത്തി​ച​ക്ര ഇ​ത്ത​വ​ണ ഒ​രാ​ൾ​ക്കും മൂ​ന്നാ​മ​ത്തെ ബ​ഹു​മ​തി​യാ​യ ശൗ​ര്യ​ച​ക്ര 20 പേ​ർ​ക്കു​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ഒ​ന്നാ​മ​ത്തെ ബ​ഹു​മ​തി​യാ​യ അ​ശോ​ക ച​ക്ര​യ്ക്ക് ഇ​ത്ത​വ​ണ ആ​രെ​യും പ​രി​ഗ​ണി​ച്ചി​ല്ല. കാ​ഷ്മീ​രി​ലെ പു​ൽ​വാ​ന​യി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റ​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട ശി​പാ​യി വ്റം​പാ​ൽ സിം​ഗി​ന് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യാ​ണ് കീ​ർ​ത്തി ച​ക്ര സ​മ്മാ​നി​ച്ച​ത്. ഇ​തി​നു പു​റ​മേ മ​ല​യാ​ളി​യാ​യ ക്യാ​പ്റ്റ​ൻ രാ​കേ​ഷ് നാ​യ​ർ​ക്ക് ഉ​ൾ​പ്പ​ടെ ധീ​ര​ത​യ്ക്കു​ള്ള മൂ​ന്നു ബാ​ർ ടു ​സേ​നാ മെ​ഡ​ൽ, 93 സേ​നാ മെ​ഡ​ൽ, 11 നാ​വി​ക​സേ​ന മെ​ഡ​ൽ, മൂ​ന്ന്് വാ​യു സേ​ന മെ​ഡ​ൽ എന്നിവ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മേ​ജ​ർ ജ​യിം​സ് ജേ​ക്ക​ബ് (8 രാ​ഷ്‌ട്രീ​യ റൈ​ഫി​ൾ​സ്, മ​ദ്രാ​സ് റെ​ജി​മെ​ന്‍റ്), മേ​ജ​ർ അ​ര​വി​ന്ദ് ബി. ​നാ​യ​ർ (രാ​ഷ്‌ട്രീ​യ റൈ​ഫി​ൾ എ​ൻ​ജി​നിയേ​ഴ്സ് ബ​റ്റാ​ലി​യ​ൻ), ക്യാ​പ്റ്റ​ൻ കെ. ​കൃ​ഷ്ണ​കു​മാ​ർ (19 രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സ്) എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ 93 പേ​ർ​ക്കാ​ണ് ധീ​ര​ത​യ്ക്കു​ള്ള സേ​നാ മെ​ഡ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.