കേരളത്തെ അവഗണിക്കുന്നു: ശശി തരൂർ
കേരളത്തെ അവഗണിക്കുന്നു: ശശി തരൂർ
Friday, July 20, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ കേ​ര​ള​ത്തോ​ട് ക​ടു​ത്ത അ​വ​ഗ​ണ​നയാ​ണ് റെ​യി​ൽ​വേ ​മ​ന്ത്രാ​ല​യം കാ​ണി​ക്കു​ന്ന​തെ​ന്ന് ലോ​ക്സ​ഭ​യി​ൽ ശ​ശി ത​രൂ​ർ എം​പി. പു​തി​യ ട്രെ​യി​നു​ക​ൾ എ​ന്ന ആ​വ​ശ്യം ദ​ക്ഷി​ണറെ​യി​ൽ​വേ നി​ര​സി​ച്ചു.

ലാ​ൽ​കു​വാ​ൻ - തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ്, കൊ​ച്ചു​വേ​ളി-​ബി​ക്കാ​നീ​ർ എ​ക്സ്പ്ര​സ് ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സംകൂ​ടി സ​ർ​വീ​സ്, കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക് എ​ക്സ്പ്ര​സ് പ്ര​തി​ദി​ന​മാ​ക്കു​ക എ​ന്ന ആ​വ​ശ്യ​ങ്ങ​ൾ കേ​ന്ദ്ര റെ​യി​ൽ​വേ​യു​ടെ നി​ർ​ദേ​ശം ഉ​ണ്ടാ​യി​ട്ടുകൂ​ടി ദ​ക്ഷി​ണ റെയി​ൽ​വേ നി​രാ​ക​രി​ച്ചു. സ്ഥ​ല​പ​രി​മി​തി മൂ​ലം തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്രൽ റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ വ​ലി​യ പ​രാ​ധീ​ന​ത​യി​ലാ​ണ്. പാ​ത ഇ​ര​ട്ടി​പ്പ​ിക്ക​ൽ ജോ​ലി​ക​ൾ പ​രി​ധി​യി​ല്ലാ​തെ നീ​ണ്ടു പോ​കു​ന്നു. കേ​ര​ള​ത്തി​ന്‍റെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നാ​യി അ​ടി​യ​ന്ത​ര ഇ​ട​പെട​ൽ ന​ട​ത്ത​ണ​മെ​ന്നും ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പി.​കെ ബി​ജു, ജോ​യ്സ് ജോ​ർ​ജ് എ​ന്നി​വ​ർ ത​രൂ​രി​ന്‍റെ ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.