ഡോ. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ വിധി സുപ്രീംകോടതി റദ്ദാക്കി
ഡോ. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ വിധി  സുപ്രീംകോടതി റദ്ദാക്കി
Tuesday, July 17, 2018 12:33 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​ന​ത്തു​നി​ന്ന് ഡോ. ബാ​ബു സെ​ബാ​സ്റ്റ്യ​നെ അ​യോ​ഗ്യ​നാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക​ൾ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍റെ വാ​ദം കേ​ൾ​ക്കാ​തെ വി​ധി പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. വി​ഷ​യം വീ​ണ്ടും ഹൈ​ക്കോ​ട​തി കേ​ൾ​ക്ക​ണം. ഡോ. ബാ​ബു സെ​ബാ​സ്റ്റ്യ​നും മ​റ്റ് ക​ക്ഷി​ക​ളും 23ന് ​വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം.


ഓ​ഗ​സ്റ്റി​ൽ ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍റെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​നാ​ൽ കേ​സി​ൽ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന​കം വി​ധി പു​റ​പ്പെ​ടു​വി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ഹൈ​ക്കോ​ട​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.