അജിത് ജോഗിയെ തിരിച്ചെടുക്കില്ലെന്നു കോൺഗ്രസ്
Monday, July 16, 2018 1:31 AM IST
ന്യൂഡൽഹി: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയെ കോൺഗ്രസിൽ തിരിച്ചെടുക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പി.എൽ. പുനിയ. ജോഗിക്കു മുന്നിൽ കോൺഗ്രസിന്റെ വാതിലുകൾ അടഞ്ഞുവെന്നു ഛത്തീസ്ഗഡിന്റെ ചുമതലയുള്ള പുനിയ പറഞ്ഞു. അജിത് ജോഗിയുടെ പാർട്ടിയായ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ്, ബിഎസ്പി എന്നിവയുമായി സഖ്യമുണ്ടാക്കില്ലെന്നും പുനിയ പറഞ്ഞു.