വീസ വ്യവസ്ഥ ലംഘിച്ചു; ബ്രിട്ടീഷ് എംപിയെ തിരിച്ചുവിട്ടു
വീസ വ്യവസ്ഥ ലംഘിച്ചു; ബ്രിട്ടീഷ് എംപിയെ തിരിച്ചുവിട്ടു
Friday, July 13, 2018 1:53 AM IST
ന്യൂ​​ഡ​​ൽ​​ഹി: വീ​​സയി​​ലെ വ്യ​​വ​​സ്ഥ തെ​​റ്റി​​ച്ചു വ​​ന്ന ബ്രി​​ട്ടീ​​ഷ് എം​​പി​​യെ ഇ​​ന്ത്യ​​യി​​ൽ കാ​​ലു കു​​ത്താ​​ൻ അ​​നു​​വ​​ദി​​ക്കാ​​തെ തി​​രി​​ച്ചു ക​​യ​​റ്റിവി​​ട്ടു. ബു​​ധ​​നാ​​ഴ്ച രാ​​ത്രി ഡ​​ൽ​​ഹി ഇ​​ന്ദി​​രാഗാ​​ന്ധി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​യ ബ്രി​​ട്ടീ​​ഷ് ഹൗ​​സ് ഓ​​ഫ് ലോ​​ഡ്സ് അം​​ഗം ലോ​​ഡ് അ​​ല​​ക്സാ​​ണ്ട​​ർ കാ​​ർ​​ലൈ​​ലി​​നെ​​യാ​​ണ് തി​​രി​​ച്ച​​യ​​ച്ച​​ത്. ബം​​ഗ്ലാ​​ദേ​​ശ് ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന മു​​ൻ പ്ര​​ധാ​​ന മ​​ന്ത്രി ഖാ​​ലി​​ദ സി​​യ​​യു​​ടെ അ​​ഭി​​ഭാ​​ഷ​​ക​​നാ​​ണ് ഇദ്ദേ ഹം. ബം​​ഗ്ലാ​​ദേ​​ശ് നാ​​ഷ​​ണി​​ലി​​സ്റ്റ് പാ​​ർ​​ട്ടി​​ക്കും ഖാ​​ലി​​ദ സി​​യ​​യ്ക്കു​​മെ​​തി​​രേ പ്ര​​ച​​രി​​ക്കു​​ന്ന ആ​​രോ​​പ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ഡ​​ൽ​​ഹി​​യി​​ൽ പ​​ത്ര​​സ​​മ്മേ​​ള​​നം ന​​ട​​ത്താ​​നാ​​ണ് ഇ​​ദ്ദേഹം എ​​ത്തി​​യ​​ത്.


എ​​ന്നാ​​ൽ, ഇ​​ദ്ദേഹം അ​​പേ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന വീസ​​യി​​ലെ വ്യ​​വ​​സ്ഥ​​ക​​ൾ അ​​നു​​സ​​രി​​ച്ച് ഇ​​ന്ത്യ​​യി​​ൽ പ​​ത്ര​​സ​​മ്മേ​​ള​​നം ന​​ട​​ത്താ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നാ​​ണ് വി​​ദേ​​ശ​​കാ​​ര്യ വ​​ക്താ​​വ് ര​​വീ​​ഷ് കു​​മാ​​ർ പ​​റ​​ഞ്ഞ​​ത്. ഇ​​ന്ന​​ലെ പ​​ന്ത്ര​​ണ്ട് മ​​ണി​​ക്ക് ഡ​​ൽ​​ഹി​​യി​​ൽ പ​​ത്ര​​സ​​മ്മേ​​ള​​നം ന​​ട​​ത്താ​​നാ​​യി​​രു​​ന്നു കാ​​ർ​​ലൈ​​ലി​​ന്‍റെ പ​​രി​​പാ​​ടി.

ധാ​​ക്ക​​യി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ അ​​നു​​മ​​തി​​യി​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ് ഡ​​ൽ​​ഹി​​യി​​ൽ പ​​ത്ര​​സ​​മ്മേ​​ള​​നം വി​​ളി​​ച്ച​​തെ​​ന്നാ​​യി​​രു​​ന്നു ഇ​​യാ​​ളു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.