വിരുദ്ധാഭിപ്രായങ്ങൾ ഇല്ലാതാക്കാൻ ശ്രമമെന്നു പിണറായി, പോക്ക് സർവനാശത്തിലേക്കെന്ന് ആന്‍റണി
വിരുദ്ധാഭിപ്രായങ്ങൾ ഇല്ലാതാക്കാൻ ശ്രമമെന്നു പിണറായി,  പോക്ക് സർവനാശത്തിലേക്കെന്ന് ആന്‍റണി
Sunday, June 24, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: വെ​ടി​യു​ണ്ട​ക​ൾ കൊ​ണ്ട് വി​രു​ദ്ധാ​ഭി​പ്രാ​യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും രാ​ജ്യ​ത്ത് നി​ർ​ഭ​യ​മാ​യി അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള​ള അ​ന്ത​രീ​ക്ഷം വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ക്കു നേ​രേ വ​രെ ക​ട​ന്നാ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഇ​പ്പോ​ഴ​ത്തെ പോ​ക്ക് സ​ർ​വ​നാ​ശ​ത്തി​ലേ​ക്കാ​ണെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി എ.​കെ. ആ​ന്‍റ​ണി.

ഇ​തു ത​ട​യാ​നും ഭ​ര​ണ​ഘ​ട​ന​യി​ലൂ​ന്നി​യ ഇ​ന്ത്യ​യെ പു​നഃ​സ്ഥാ​പി​ക്കാ​നും എ​ല്ലാ​വ​രും ഒ​ന്നി​ക്ക​ണ​മെ​ന്നും ആ​ന്‍റ​ണി ആ​ഹ്വാ​നം ചെ​യ്തു.

വ്യ​ത്യ​സ്തമാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്പോ​ഴും എ​ല്ലാ​വ​രു​മാ​യി സൗ​ഹൃ​ദം തു​ട​രു​ന്ന​താ​യി​രു​ന്നു പ​ഴ​യ ഇ​ന്ത്യ. ഈ ​അ​ന്ത​രീ​ക്ഷം ഇ​ന്നി​ല്ല. വി​രു​ദ്ധാ​ഭി​പ്രാ​യ​ങ്ങ​ൾ ഭീ​ഷ​ണി നേ​രി​ടു​ന്നു. കാ​ഷ്മീ​രി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ഷു​ജാ​ത് ബു​ക്കാ​രി വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. ന​രേ​ന്ദ്ര ധാ​ബോ​ൽ​ക്ക​ർ, ഗോ​വി​ന്ദ് പ​ൻ​സാ​ര, ഗൗ​രി ല​ങ്കേ​ഷ് തു​ട​ങ്ങി​യ​വ​രും ഇ​ത്ത​ര​ത്തി​ൽ വെ​ടി​യു​ണ്ട​യ്ക്കി​ര​യാ​യി- അ​ന്ത​രി​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ടി.​വി.​ആ​ർ ഷേ​ണാ​യി​യെ​ക്കു​റി​ച്ചു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ച ഓ​ർ​മ​ക​ൾ സ​മാ​ഹ​രി​ച്ചു കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി പു​റ​ത്തി​റ​ക്കി​യ - ടി.​വി.​ആ​ർ ഷേ​ണാ​യി: എ ​സെ​ന്‍റി​നെ​ൽ ഓ​ഫ് അ​വ​ർ ടൈം​സ്- എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.


പി​ന്നാ​ലെ സം​സാ​രി​ച്ച ആ​ന്‍റ​ണി​യാ​ക​ട്ടെ, ഒ​രു​പ​ടി കൂ​ടി ക​ട​ന്ന് രാ​ജ്യം സ​ർ​വ​നാ​ശ​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​ന്ത്യ​യി​ലെ ഇ​ന്ന​ത്തെ അ​ന്ത​രീ​ക്ഷം അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്കാ​ണു പോ​കു​ന്ന​ത്. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ പോ​ലും ആ​ക്ര​മ​ണം നേ​രി​ടു​ക​യാ​ണ്. ഇ​തി​നെ ചെ​റു​ക്കാ​ൻ ക​ഴി​യ​ണം. ഇ​ന്ത്യ പ​ഴ​യ ഇ​ന്ത്യ​യാ​ക​ണം. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. ഇ​തി​നാ​യി എ​ല്ലാ​വ​രും യോ​ജി​ക്ക​ണ​മെ​ന്ന് ആ​ന്‍റ​ണി ആ​ഹ്വാ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​ൻ​മ​ന്ത്രി എം.​എ. ബേ​ബി, ജോ​ണ്‍ ബ്രി​ട്ടാ​സ്, ഡി. ​വി​ജ​യ​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷേ​ണാ​യി​യു​ടെ ഭാ​ര്യ സ​രോ​ജം, മ​ക​ൻ അ​ജി​ത്, ഓം​ചേ​രി എ​ൻ.​എ​ൻ. പി​ള്ള, എ. ​സ​ന്പ​ത്ത് എം​പി, എ​ൻ. അ​ശോ​ക​ൻ, ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, വെ​ങ്കി​ടേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ബാ​ബു പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​രും ഷേ​ണാ​യി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. മീ​ഡി​യ അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി കെ. ​ജി. സ​ന്തോ​ഷ് ന​ന്ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.