കേന്ദ്ര സാന്പത്തിക ഉപദേഷ്ടാവ് രാജിവച്ചു
കേന്ദ്ര സാന്പത്തിക ഉപദേഷ്ടാവ് രാജിവച്ചു
Thursday, June 21, 2018 12:56 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് അ​ര​വി​ന്ദ് സു​ബ്രഹ്​മ​ണ്യ​ൻ രാ​ജി​വ​ച്ചു. കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പാ​ണ് അ​ദ്ദേ​ഹം സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്. കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി അ​രു​ണ്‍ ജയ്റ്റ്‌ലി ത​ന്നെ​യാ​ണ് മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് പ​ദ​വി​യൊ​ഴി​ഞ്ഞ കാ​ര്യം ഫേ​സ് ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. പി​ന്നീ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​ര​വി​ന്ദ് സു​ബ്ര​ഹ‌്മ​ണ്യ​നും ഇ​ക്കാ​ര്യം പ​റ​ഞ്ഞു.

കു​ടും​ബ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ര​വി​ന്ദ് സു​ബ്ര​ഹ‌്മ​ണ്യ​ൻ അ​മേ​രി​ക്ക​യി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്നാ​ണ് ജയ്റ്റ്‌ലി പ​റ​ഞ്ഞ​ത്. മ​റ്റൊ​രു വ​ഴി​യു​മി​ല്ലാ​ത്ത വി​ധം അ​ദ്ദേ​ഹം പോ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. വ​ഴ​ങ്ങി​ക്കൊ​ടു​ക്കുക​യ​ല്ലാ​തെ ത​നി​ക്കും മ​റ്റു വ​ഴി​ക​ളി​ല്ലാ​യി​രു​ന്നു. അ​ര​വി​ന്ദി​നും കു​ടും​ബ​ത്തി​നും ന​ൻ​മ​ക​ൾ ആ​ശം​സി​ച്ച് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചാണ് ജയ്റ്റ്‌ലിയു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​വ​സാ​നി​ക്കു​ന്ന​ത്.


ധ​ന​മ​ന്ത്രി അ​രു​ണ്‍ ജയ്റ്റ്‌ലി ​യെ ഡ്രീം ​ബോ​സ് എ​ന്നാ​ണ് അ​ര​വി​ന്ദ് സു​ബ്ര​ഹ‌്മ​ണ്യ​ൻ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​തു വ​രെ ചെ​യ്തി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും മി​ക​ച്ച ജോ​ലി​യാ​യി​രു​ന്നു സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വി​ന്‍റേ​ത്. ത​ന്‍റെ സേ​വ​ന കാ​ല​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ ച​ര​ക്കു സേ​വ​ന നി​കു​തി​യെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കി​ടെ മ​ദ്യ​ത്തെ​ക്കൂ​ടി പു​തി​യ നി​കു​തി ഘ​ട​ന​യ്ക്കു കീ​ഴി​ൽ കൊ​ണ്ടു വ​രേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2014 ഒ​ക്ടോ​ബ​ർ 16നാ​ണ് അ​ര​വി​ന്ദ് സു​ബ്രഹ‌്​മ​ണ്യ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. 2017ൽ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന കാ​ലാ​വ​ധി സ​ർ​ക്കാ​ർ നീ​ട്ടി ന​ൽ​കി​യി​രു​ന്നു.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.