കാഷ്മീരിൽ രാഷ്‌ട്രപതി ഗവർണർ ഭരണം ഏർപ്പെടുത്തിയതു വിമാനയാത്രയ്ക്കിടെ
കാഷ്മീരിൽ രാഷ്‌ട്രപതി ഗവർണർ ഭരണം ഏർപ്പെടുത്തിയതു വിമാനയാത്രയ്ക്കിടെ
Thursday, June 21, 2018 12:56 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു- കാ​ഷ്മീ​രി​ൽ ഗ​വ​ർ​ണ​ർ ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി രാ​ഷ്‌ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് തീ​രു​മാ​ന​മെ​ടു​ത്ത​ത് വി​മാ​ന​യാ​ത്ര​യ്ക്കി​ടെ. അ​തും മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ. ബി​ജെ​പി പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ക​യും മെ​ഹ​ബൂ​ബ മു​ഫ്തി രാ​ജി​വ​യ്ക്കു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ദ​മാ​ക്കി ഗ​വ​ർ​ണ​ർ എ​ൻ.​എ​ൻ. വോ​ഹ്റ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​പ്പോ​ൾ രാ​ഷ്‌ട്ര​പ​തി സു​റി​നാ​മി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്രി​യി​ലാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് രാ​ഷ്‌ട്ര​പ​തി ഭ​വ​ൻ സു​റി​നാ​മി​ലേ​ക്ക് ഗ​വ​ർ​ണ​റു​ടെ റി​പ്പോ​ർ​ട്ട് അ​യ​ച്ചു ന​ൽ​കി. പു​ല​ർ​ച്ചെ മൂ​ന്നി​നു ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​ന്മേ​ൽ രാ​ഷ്‌ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കി​യ​താ​യ ഉ​ത്ത​ര​വ് പു​ല​ർ​ച്ചെ ആ​റി​നു ത​ന്നെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ ല​ഭി​ക്കു​ക​യും ചെ​യ്തു.


ഇ​തു പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ നാ​ലാം ത​വ​ണ​യും ജ​മ്മു കാ​ഷ്മീ​രി​ന്‍റെ രാ​ഷ്‌ട്രീ​യ ച​രി​ത്ര​ത്തി​ൽ എ​ട്ടാം ത​വ​ണ​യു​മാ​ണ് സം​സ്ഥാ​ന​ത്ത് ഗ​വ​ർ​ണ​ർ ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ പി​താ​വും പി​ഡി​പി നേ​താ​വു​മാ​യി​രു​ന്ന മു​ഫ്തി മു​ഹ​മ്മ​ദ് സെ​യ്ദി​ന്‍റെ രാ​ഷ്‌ട്രീ​യ നീ​ക്ക​ങ്ങ​ളാ​യി​രു​ന്നു കൂ​ടു​ത​ൽ ഗ​വ​ർ​ണ​ർ ഭ​ര​ണ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യ​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.