മോദി സന്പൂർണ പരാജയമെന്ന് രാഹുൽ
മോദി സന്പൂർണ പരാജയമെന്ന് രാഹുൽ
Sunday, May 27, 2018 1:28 AM IST
ന്യൂ​ഡ​ൽ​ഹി: സ്വ​യംപു​ക​ഴ്ത്ത​ലി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പ്ര​ധാ​ന​മ​ന്ത്രി എ​ണ്ണ​വി​ല, കൃ​ഷി, തൊ​ഴി​ൽ സൃ​ഷ്ടി​ക്ക​ൽ, വി​ദേ​ശന​യം എ​ന്നി​വ​യി​ൽ സ​ന്പൂ​ർ​ണ പ​രാ​ജ​യമാണെന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മാ​ർ​ക്കി​ട്ട് രാ​ഹു​ൽ റി​പ്പോ​ർ​ട്ട് കാ​ർ​ഡ് പു​റ​ത്തി​റ​ക്കി​യ​ത്.

നാ​ലു വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ട് കാ​ർ​ഡ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ട്വി​റ്റ​റി​ലാ​ണ് മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ രാ​ഹു​ൽ തു​റ​ന്ന​ടി​ച്ച​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലും വി​ദേ​ശന​യ​ത്തി​ലും ഇ​ന്ധ​നവി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ലും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു. മു​ദ്രാ​വാ​ക്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലും സ്വ​യംപു​ക​ഴ്ത്ത​ലി​ലും മാ​ത്രം മോ​ദി​ക്ക് എ ​പ്ല​സ് മാ​ർ​ക്ക് ന​ൽ​കാ​നും രാ​ഹു​ൽ മ​ടി​ച്ചി​ല്ല. യോ​ഗ​യോ​ടു​ള്ള മോ​ദി​യു​ടെ അ​ഭി​നി​വേ​ശ​ത്തെ ക​ളി​യാ​ക്കാ​നും രാ​ഹു​ൽ മ​ടി​ച്ചി​ല്ല. യോ​ഗ​യു​ടെ കാ​ര്യ​ത്തി​ൽ ബി ​ഗ്രേ​ഡ് ആ​ണ് മോ​ദി​ക്ക് രാ​ഹു​ൽ ന​ൽ​കി​യ​ത്.ആ​ശ​യ​വി​നി​മ​യ​ത്തി​ൽ അ​തീ​വമി​ടു​ക്ക​നാ​യ മോ​ദി സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ വെ​ള്ളം കു​ടി​ക്കു​ക​യും പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​യെ പോ​ലെ​യാ​ണെ​ന്ന്് രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. ഹ്രസ്വ​കാ​ല​ത്തേ​ക്ക് ശ്ര​ദ്ധ പി​ടി​ച്ചുപ​റ്റു​ന്ന ത​ന്ത്ര​ങ്ങ​ളാ​ണ് മോ​ദി​യു​ടേ​തെ​ന്നും കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.