വിശ്വാസവോട്ട് നേടി, ഇനി ശ്രദ്ധ മന്ത്രിസഭാ വികസനത്തിന്
വിശ്വാസവോട്ട് നേടി, ഇനി ശ്രദ്ധ മന്ത്രിസഭാ വികസനത്തിന്
Saturday, May 26, 2018 1:10 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ വി​​ശ്വാ​​സ വോ​​ട്ട് നേ​​ടി​​യ കോ​​ൺ​​ഗ്ര​​സ്-​​ജെ​​ഡി​​എ​​സ് സ​​ർ​​ക്കാ​​ർ‌ മ​​ന്ത്രി​​സ​​ഭാ വി​​ക​​സ​​ന​​ത്തി​​നു നീ​​ക്കം തു​​ട​​ങ്ങി. മു​​ഖ്യ​​മ​​ന്ത്രി എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി, കോ​​ൺ​​ഗ്ര​​സ് നി​​യ​​മ​​സ​​ഭാ ക​​ക്ഷി നേ​​താ​​വ് സി​​ദ്ധ​​രാ​​മ​​യ്യ, ക​​ർ​​ണാ​​ട​​ക​​യു​​ടെ ചു​​മ​​ത​​ല​​യു​​ള്ള കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ, കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റും ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ ഡോ. ​​ജി. പ​​ര​​മേ​​ശ്വ​​ര, ജെ​​ഡി-​​എ​​സ് നേ​​താ​​വ് എ​​ച്ച്.​​ഡി. രേ​​വ​​ണ്ണ എ​​ന്നി​​വ​​ർ ഇ​​ന്ന​​ലെ സി​​ദ്ധ​​രാ​​മ​​യ്യ​​യു​​ടെ വീ​​ട്ടി​​ൽ ച​​ർ​​ച്ച ന​​ട​​ത്തി.

കോ​​ൺ​​ഗ്ര​​സി​​ന് 22ഉം ​​ജെ​​ഡി-​​എ​​സി​​ന് 12ഉം ​​മ​​ന്ത്രി​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് നേ​​ര​​ത്തേ ധാ​​ര​​ണ​​യാ​​യി​​ട്ടു​​ണ്ട്. മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം അ​​ഞ്ചു​​വ​​ർ‌​​ഷം കു​​മാ​​ര​​സ്വാ​​മി​​ക്കാ​​ണ്. മ​​ന്ത്രി​​സ്ഥാ​​ന​​ത്തേ​​ക്ക് കോ​​ൺ​​ഗ്ര​​സി​​ലാ​​ണ് കൂ​​ടു​​ത​​ൽ പേ​​ർ രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ള്ള​​ത്.


ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ൽ പ്ര​​തി​​ഷേ​​ധ​​ത്തി​​ലു​​ള്ള മു​​തി​​ർ​​ന്ന നേ​​താ​​വ് ഡി.​​കെ. ശി​​വ​​കു​​മാ​​ർ കെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​സ്ഥാ​​ന​​വും മു​​ന്തി​​യ വ​​കു​​പ്പും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു. ലിം​​ഗ​​യാ​​ത്ത് വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്നു​​ള്ള എം​​എ​​ൽ​​എ​​മാ​​രും പ്ര​​ധാ​​ന വ​​കു​​പ്പു​​ക​​ൾ​​ക്കാ​​യി ച​​ര​​ടു​​വ​​ലി തു​​ട​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.