തൂ​ത്തു​ക്കു​ടി​ പോ​ലീ​സ് വെ​ടി​വ​യ്പ് : കേന്ദ്രം റിപ്പോർട്ട് തേടി
തൂ​ത്തു​ക്കു​ടി​ പോ​ലീ​സ് വെ​ടി​വ​യ്പ് : കേന്ദ്രം റിപ്പോർട്ട് തേടി
Friday, May 25, 2018 1:00 AM IST
ന്യൂ​ഡ​ൽ​ഹി: തൂ​ത്തു​ക്കു​ടി​യി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ട പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ൽനി​ന്നു റി​പ്പോ​ർ​ട്ട് തേ​ടി. സം​ഭ​വം അ​ങ്ങേ​യ​റ്റം വേ​ദ​നി​പ്പി​ച്ചു​വെ​ന്നും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വേ​ദ​ന​യി​ൽ പ​ങ്കുചേ​രു​ന്നു​വെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. സം​ഘ​ർ​ഷാ​വ​സ്ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ ശാ​ന്ത​രാ​യി​രി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു.


സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ത​മി​ഴ്നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടും ഡി​ജി​പി​യോ​ടും വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.