ദളിത് പ്രയോഗം വേണ്ടെന്ന് ആർഎസ്എസ്
ദളിത് പ്രയോഗം വേണ്ടെന്ന് ആർഎസ്എസ്
Thursday, April 26, 2018 1:25 AM IST
ന്യൂ​ഡ​ൽ​ഹി: സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ ദ​ളി​ത് എ​ന്ന വാ​ക്കു​പ​യോ​ഗി​ക്ക​രു​തെ​ന്ന് ആ​ർ​എ​സ്എ​സ് നി​ർ​ദേ​ശം. അ​പ​മാ​ന​ക​ര​മാ​യ കോ​ളോ​ണി​യ​ൽ പ്ര​യോ​ഗ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ദ​ളി​ത് എ​ന്ന പ്ര​യോ​ഗ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ആ​ർ​എ​സ്എ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് ദ​ളി​ത് എ​ന്ന വാ​ക്കി​ന് പ​ക​രം പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നു ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഈ ​ര​ണ്ടു വാ​ക്കു​ക​ളും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ്ര​യോ​ഗ​ങ്ങ​ളാ​ണെ​ന്നാ​ണ് വി​എ​ച്ച്പി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ലോ​ക് കു​മാ​ർ പ​റ​ഞ്ഞ​ത്.

പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗം എ​ന്ന വാ​ക്കു​ക​ൾ ജാ​തി​യെ സൂ​ചി​പ്പി​ക്കു​ന്ന​തോ അ​പ​മാ​ന​ക​ര​മാ​യ​തോ ആ​യ പ്ര​യോ​ഗ​ങ്ങ​ള​ല്ലെ​ന്നും സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച കേ​ന്ദ്ര സാ​മൂ​ഹ്യ ക്ഷേ​മ വ​കു​പ്പ് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 1982 ഫെ​ബ്രു​വ​രി പ​ത്തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ഉ​ദ്ധ​രി​ച്ചാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​ട്ടി​ക ജാ​തി (എ​സ്‌​സി) സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഹ​രി​ജ​ൻ എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ന്ദ്ര മ​ന്ത്രാ​ല​യം പു​തി​യ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.


രാ​ജ്യ​മെ​ങ്ങും ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്കു നേ​ർ​ക്ക് ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളും അ​തി​നു തു​ട​ർ​ന്നു ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളും ബി​ജെ​പി​യു​ടെ വോ​ട്ട് ബാ​ങ്കി​ൽ വി​ള്ള​ൽ വീ​ഴ്ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ൽ നി​ന്നാ​ണ് ആ​ർ​എ​സ്എ​സും കേ​ന്ദ്ര സ​ർ​ക്കാ​രും ദ​ളി​ത് വാക്കിനു വി​ല​ക്ക് ക​ൽ​പ്പി​ച്ച​തെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന ദ​ളി​ത് മു​ന്നേ​റ്റ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​നം ബി​ജെ​പി​ക്കു പ്ര​തി​കൂ​ല​മാ​യി ഭ​വി​ക്കു​മെ​ന്നും ആ​ർ​എ​സ്എ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.