ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിക്കുന്നതുവരെ കോടതിയിലേക്കില്ലെന്നു കപിൽ സിബൽ
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിക്കുന്നതുവരെ കോടതിയിലേക്കില്ലെന്നു കപിൽ സിബൽ
Tuesday, April 24, 2018 1:00 AM IST
ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര വി​ര​മി​ക്കു​ന്ന​തു വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ട​തി​യി​ൽ വാ​ദ​ത്തി​നാ​യി താ​ൻ ഹാ​ജ​രാ​കി​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ ക​പി​ൽ സി​ബ​ൽ. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സി​ൽ ഒ​പ്പു​വച്ചതു സം​ബ​ന്ധി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്‍റെ തൊ​ഴി​ലി​ന്‍റെ ഒൗ​ന്ന​ത്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും സി​ബ​ൽ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ദി​ന​പത്രത്തോ​ടു പ​റ​ഞ്ഞു.

ചീ​ഫ് ജ​സ്റ്റീ​സ് എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി​യാ​ലും വി​ര​മി​ച്ചു പ​ദ​വി​യൊ​ഴി​ഞ്ഞാ​ലും അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​യാ​ലും ത​ങ്ങ​ളു​ടെ നി​ല​വാ​രം കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ക​പി​ൽ സി​ബ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സി​ൽ ഒപ്പിടാൻ അ​ഭി​ഭാ​ഷ​ക​നാ​യ രാ​ജ്യ​സ​ഭാം​ഗം ചി​ദം​ബ​ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ല. സു​പ്രീം കോ​ട​തി​യി​ൽ ചി​ദം​ബ​ര​ത്തി​ന്‍റെ കേ​സു​ക​ൾ ഇ​പ്പോ​ഴു​മു​ണ്ട്. അ​വി​ടെ അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി ഹാ​ജ​രാ​കു​ന്ന​തു താ​നാ​യി​രു​ന്നു. ത​ന്‍റെ തീ​രു​മാ​നം ചി​ദം​ബ​ര​ത്തി​നു ന​ഷ്ട​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.