റായ്ബറേലിയിലെ കുടുംബവാഴ്ച ഇല്ലാതാക്കുമെന്ന് അമിത് ഷാ
റായ്ബറേലിയിലെ കുടുംബവാഴ്ച ഇല്ലാതാക്കുമെന്ന് അമിത് ഷാ
Sunday, April 22, 2018 1:41 AM IST
റാ​​​​യ്ബ​​​​റേ​​​​ലി: റാ​​​​യ്ബ​​​​റേ​​​​ലി​​​​യെ ഗാ​​​​ന്ധി​​​​ക്കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ വാ​​​​ഴ്ച​​​​യി​​​​ൽ​​​​നി​​​​ന്നു മോ​​​​ചി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ. ​​​​കോ​​​​ൺ​​​​ഗ്ര​​​​സ് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യു​​​​ടെ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ റാ​​​​യ്ബ​​​​റേ​​​​ലി​​​​യി​​​​ൽ പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നത്തെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

സ്വാ​​​​ത​​​​ന്ത്ര്യ ശേ​​​​ഷം റാ​​​​യ്ബ​​​​റേ​​​​ലി​​​​യി​​​​ൽ കു​​​​ടുംബ​​​​വാ​​​​ഴ്ച​​​​യാ​​​​ണു ന​​​​ട​​​​ക്കു​​​ന്ന​​​​ത്. റാ​​​​യ്ബ​​​​റേ​​​​ലി​​​​യെ കു​​​​ടം​​​​ബ​​​​വാ​​​​ഴ്ച​​​​യി​​​​ൽ​​​​നി​​​​ന്നു മോ​​​​ചി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ഞാ​​നി​​​​വി​​​​ടെ വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​തെന്നും വി​​​​ക​​​സ​​​​ന​​​​ത്തി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലേ​​​​ക്കു​​​​ള്ള റാ​​​​യ്ബ​​​​റേ​​​​ലി​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ച്ചെ​​​​ന്നും അ​​​​മി​​​​ത് ഷാ ​​​​പ​​​​റ​​​​ഞ്ഞു. കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ പ്ര​​​​മു​​​​ഖ​​​​ർ ഭ​​​​രി​​​​ച്ച ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ പ്രാ​​​​ഥ​​​​മി​​​​ക ആ​​​​രോ​​​​ഗ്യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഭൂ​​​​മിപൂ​​​​ജ​​​​മാ​​​​ത്ര​​​​മേ ന​​​​ട​​​​ന്നി​​​​രു​​​​ന്നു​​​​ള്ളൂ. ഇ​​​​പ്പോ​​​​ൾ യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​​ന്‍റെ കീ​​​​ഴി​​​​ൽ വ​​​​ൻ വി​​​​ക​​​​സ​​​​ന​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്- അ​​​​മി​​​​ത് ഷാ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.