ഭർത്താവ് നടരാജൻ നിര്യാതനായി; ശശികലയ്ക്ക് 15 ദിവസത്തെ പരോൾ
ഭർത്താവ് നടരാജൻ നിര്യാതനായി;  ശശികലയ്ക്ക് 15 ദിവസത്തെ പരോൾ
Wednesday, March 21, 2018 1:36 AM IST
ചെ​​​ന്നൈ/​​​ബം​​​ഗ​​​ളൂ​​​രു: അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു​​​സ​​​ന്പാ​​​ദ​​​ന​​​ക്കേ​​​സി​​​ൽ ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന വി​​​മ​​​ത അ​​​ണ്ണാ ഡി​​​എം​​​കെ നേ​​​താ​​​വ് ശശികലയുടെ ഭർത്താവ് എം. ​​​ന​​​ട​​​രാ​​​ജ​​​ൻ (74) നിര്യാതനായി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ചെ​​​ന്നൈ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ സം​​​സ്കാ​​​ര ച​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ശ​​​ശി​​​ക​​​ല​​​യ്ക്ക് 15 ദി​​​വ​​​സ​​​ത്തെ പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു. പൊ​​​തു​​​ച​​​ട​​​ങ്ങു​​​ക​​​ളി​​​ലോ രാ​​​ഷ്‌​​​ട്രീ​​​യ​​​യോ​​​ഗ​​​ങ്ങ​​​ളി​​​ലോ പ​​​ങ്കെ​​​ടു​​​ക്കുന്ന തിന് ശ​​​ശി​​​ക​​​ല​​​യ്ക്കു വി​​​ല​​​ക്കു​​​ണ്ട്.

ശ്വാ​​​സ​​​കോ​​​ശ അ​​​ണു​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ന​​​ട​​​രാ​​​ജ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​ട​​​രാ​​​ജ​​​ൻ വൃ​​​ക്ക മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യി​​​രു​​​ന്നു. ത​​​ഞ്ചാ​​​വൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണു ന​​​ട​​​രാ​​​ജ​​​ൻ.


ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ആ​​​ഞ്ഞ​​​ടി​​​ച്ച ഹി​​​ന്ദി​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ മു​​​ൻ​​​നി​​​ര​​​യി​​​ൽ ന​​​ട​​​രാ​​​ജ​​​നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. 2011ൽ ​​​ശ​​​ശി​​​ക​​​ല​​​യ്ക്കൊ​​​പ്പം ന​​​ട​​​രാ​​​ജ​​​നെ​​​യും അ​​​ണ്ണാ ഡി​​​എം​​​കെ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.