ചിരട്ടപ്പാലിന് ഗുണനിലവാരം ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം: റബർ ഗ്രോവേഴ്സ് അസോസിയേഷൻ
ചിരട്ടപ്പാലിന് ഗുണനിലവാരം ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം: റബർ ഗ്രോവേഴ്സ് അസോസിയേഷൻ
Wednesday, March 21, 2018 1:36 AM IST
ന്യൂ​ഡ​ൽ​ഹി: ചി​ര​ട്ട​പ്പാ​ൽ അ​ല്ലെ​ങ്കി​ൽ ക​പ് ലം​ബി​ന് ബി​ഐ​എ​സ് ഗു​ണ​നി​ല​വാ​രം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ പാടേ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​ന് ഇ​ന്ത്യ​ൻ റ​ബ​ർ ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

റ​ബ​ർ ഇ​റ​ക്കു​മ​തി​ക്കാ​യി ക​പ് ലം​ബി​ന് നി​ല​വാ​രം നി​ശ്ച​യി​ക്കു​ന്ന​ത് ക​ർ​ഷ​കവി​രു​ദ്ധ​വും റ​ബ​ർ വ്യ​വ​സാ​യ​ങ്ങ​ളു​ടെ​യും രാ​ജ്യ​ത്തി​ന്‍റെ​യും താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് എ​തി​രു​മാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി ജെ. ​മോ​നി​പ്പ​ള്ളി ചൂ​ണ്ടി​ക്കാ​ട്ടി.


ക​പ് ലം​ബി​ന് ഗു​ണ​നി​ല​വാ​രം നി​ശ്ച​യി​ക്കേ​ണ്ട​തി​ല്ലെ​ന്ന് റ​ബ​ർ ബോ​ർ​ഡ് നേ​ര​ത്തേത​ന്നെ ക​ണ്ടെ​ത്തി​യ​താ​ണ്. ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യി​ട്ടു​ള്ള സ്വാ​ഭാ​വി​ക റ​ബ​ർ ല​ഭ്യ​വു​മാ​ണ്.
ക​പ് ലം​ബു​ക​ൾ രാ​ജ്യ​ത്ത് രോ​ഗം പ​ട​ർ​ത്താ​വു​ന്ന​താ​ണെ​ന്ന​തും ഗു​രു​ത​ര പ്ര​ശ്ന​മാ​ണ്. രാ​ജ്യ​ത്തെ 12 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ചെ​റു​കി​ട, നാ​മ​മാ​ത്ര റ​ബ​ർ ക​ർ​ഷ​ക​രെ​യും യു​ദ്ധ​കാ​ല​ത്ത് പോ​ലും പ്ര​ധാ​ന​മാ​യ റ​ബ​റി​നെ​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് രാ​ജ്യ​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും സി​ബി നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.