കെ.വി. തോമസും മേഘാലയയിലേക്ക്
Sunday, February 18, 2018 2:31 AM IST
ന്യൂഡൽഹി: ഉമ്മൻ ചാണ്ടി, കെ.സി. ജോസഫ് തുടങ്ങിയവർക്കു പിന്നാലെ പ്രഫ. കെ.വി. തോമസും മേഘാലയയിലേക്ക്. മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തെ സഹായിക്കാനാണ് യാത്ര.
ഇന്നു രാവിലെ ഡൽഹിയിൽനിന്ന് ഗോഹട്ടിവഴി മേഘാലയയിലേക്ക് പോകുന്ന കെ.വി. തോമസ് വ്യാഴാഴ്ച വരെ മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ ഉണ്ടാകും.