പദ്മാവത് റിലീസ് ചെയ്താൽ തിയറ്ററുകൾ കൊള്ളയടിക്കും: രജ്പുത് യൂത്ത് ബ്രിഗേഡ്
Sunday, January 21, 2018 1:18 AM IST
ജ​​​യ്പു​​​ർ: ‘പ​​​ദ്മാ​​​വ​​​ത്’ സി​​​നി​​​മ റി​​​ലീ​​​സ് ചെ​​​യ്താ​​​ൽ രാ​​​ജ​​​സ്ഥാ​​​നി​​​ലെ തി​​​യ​​റ്റ​​​റു​​​ക​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​മെ​​​ന്ന് ര‌​​​ജ്പു​​​ത് യൂ​​​ത്ത് ബ്രി​​​ഗേ​​​ഡ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അം​​​ബാ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി. എ​​​ന്തു വി​​​ല​​​കൊ​​​ടു​​​ത്തും സി​​​നി​​​മ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യു​​​മെ​​​ന്ന് സം​​​ഘ​​​ട​​​ന​​​യു​​​ടെ ദേ​​​ശീ​​​യ ക​​​ൺ​​​വീ​​​ന​​​ർ ജി​​​തേ​​​ന്ദ​​​ർ  റാ​​​ണ പ​​​റ​​​ഞ്ഞു.

25ന് ​​​സി​​​നി​​​മ രാ​​​ജ്യം മു​​​ഴു​​​വ​​​ൻ റി​​​ലീ​​​സ് ചെ​​​യ്യാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി വ്യാ​​​ഴാ​​​ഴ്ച അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​രു​​​ന്നു. രാ​​​ജ​​​സ്ഥാ​​​ൻ, ഗു​​​ജ​​​റാ​​​ത്ത് സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്ക് റ​​​ദ്ദാ​​​ക്കി​​​ക്കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ഇ​​​ത്. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.


സ​​​ഞ്ജ​​​യ് ലീ​​​ലാ ബ​​​ൻ​​​സാ​​​ലി സം​​​വി​​​ധാ​​​നം ചെ​​​യ്ത ചി​​​ത്രം ച​​​രി​​​ത്ര​​​ത്തെ വ​​​ള​​​ച്ചൊ​​​ടി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ ആ​​​രോ​​​പ​​​ണം.