ഗുജറാത്തിൽ ആകെ പോളിംഗ് 68.41%
Friday, December 15, 2017 2:31 PM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്ത് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ര​​ണ്ടു ഘ​​ട്ട​​ങ്ങ​​ളി​​ലു​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് 68.41 ശ​​ത​​മാ​​നം പോ​​ളിം​​ഗ്. 2012ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ അ​​പേ​​ക്ഷി​​ച്ച് ഇ​​ത്ത​​വ​​ണ 2.91 ശ​​ത​​മാ​​നം പോ​​ളിം​​ഗ് കു​​റ​​ഞ്ഞു​​വെ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ അ​​റി​​യി​​ച്ചു. വ്യാ​​ഴാ​​ഴ്ച ന​​ട​​ന്ന ര​​ണ്ടാം ഘ​​ട്ട​​ത്തി​​ൽ 69.99 ശ​​ത​​മാ​​ന​​മാ​​ണു പോ​​ളിം​​ഗ്.

ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ 66.75 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. ന​​ർ​​മ​​ദ ജി​​ല്ല​​യി​​ലാ​​ണ് ഏ​​റ്റ​​വുമ​​ധി​​കം പോ​​ളിം​​ഗു​​ണ്ടാ​​യ​​ത്- 79.15 ശ​​ത​​മാ​​നം. താ​​പി(78. 56%), ബ​​നാ​​സ്ക​​ന്ത(75.15), സ​​ബ​​ർ​​ക​​ന്ത (74.97) എ​​ന്നീ ജി​​ല്ല​​ക​​ളി​​ലും മി​​ക​​ച്ച പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. സൗ​​രാ​​ഷ്‌​​ട്ര​​യി​​ലെ ദേ​​വ്ഭൂ​​മി-​​ദ്വാ​​ര​​ക ജി​​ല്ല​​യി​​ൽ 59.39 ശ​​ത​​മാ​​നം പേ​​ർ മാ​​ത്ര​​മാ​​ണു സ​​മ്മ​​തി​​ദാ​​നാ​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.