വരൾച്ച ദുരിതാശ്വാസം; കേരളത്തിന് 125.47 കോടി അനുവദിച്ചു
Wednesday, December 13, 2017 2:38 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നു വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ 125.47 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

112.05 കോ​ടി രൂ​പ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ നി​ധി​യി​ൽ നി​ന്നും 13.42 കോ​ടി രൂ​പ ദേ​ശീ​യ ഗ്രാ​മീ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി, കൃ​ഷി മ​ന്ത്രി രാ​ധാ​മോ​ഹ​ൻ സിം​ഗ് എ​ന്നി​വ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ​മാ​യി മ​ണി​പ്പൂ​രി​നു 130.65 കോ​ടി രൂ​പ​യും മി​സോ​റാ​മി​ന് 49.02 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.