മോദിയുടെ ജലവിമാന യാത്രയ്ക്കു പണം നല്കി ആളെക്കൂട്ടിയെന്നു ബിജെപി എംഎൽഎ
Wednesday, December 13, 2017 2:16 PM IST
ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ​ബ​ർ​മ​തി ന​ദി​യി​ൽ ന​ട​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ല​വി​മാ​ന​യാ​ത്ര​യെ സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പ​ണം കൊ​ടു​ത്ത് ആ​ളെ എ​ത്തി​ച്ചു​വെ​ന്നു ബി​ജെ​പി എം​എ​ൽ​എ. ജ​മാ​ൽ​പു​ർ-​ഖാ​ദി​യ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യാ​യ ഭൂ​ഷ​ൺ ഭ​ട്ടാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് ഭ​ട്ടി​നു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു.

പെ​രു​മാ​റ്റ​ച്ച​ട്ട​ത്തെ മാ​നി​ക്കേ​ണ്ടെ​ന്നും ജ​ല​വി​മാ​ന​യാ​ത്ര​യ്ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ആ​ളു​ക​ളെ പ​ണം ന​ല്കി എ​ത്തി​ക്ക​ണ​മെ​ന്നും ഭ​ട്ട് പ​റ​യു​ന്ന വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ചീ​ഫ് ഇ​ല​ക്‌​ടറൽ ഓ​ഫീ​സ​ർ ബി.​ബി. സ്വെ​യി​നി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജ​മാ​ൽ ഖാ​ദി​യ മ​ണ്ഡ​ല​ത്തി​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ആ​ണു ഭ​ട്ടി​നു നോ​ട്ടീ​സ് അ​യ​ച്ച​ത്.


റാ​ലി​യി​ൽ സ്വ​ന്തം വാ​ഹ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും എ​ടു​ക്ക​ണ​മെ​ന്നും ഇ​തി​നു ചെ​ല​വാ​യ പ​ണം തി​രി​കെ ന​ല്കു​മെ​ന്നും ഭൂ​ഷ​ൺ ഭ​ട്ട് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. 3000-4000 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വ​രെ എ​ത്തി​ക്ക​ണ​മെ​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് 1000 മു​ത​ൽ 3000 രൂ​പ വ​രെ ന​ല്കു​മെ​ന്നും ഭ​ട്ട് പ​റ​യു​ന്നു​ണ്ട്. മു​ൻ ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ സ്പീ​​ക്ക​റാ​യ അ​​ശോ​​ക് ഭ​​ട്ടി​​ന്‍റെ മ​​ക​​നാ​​ണു ഭൂ​​ഷ​​ണ്‍. ഗു​​ജ​​റാ​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മു​സ്‌​ലിം വോ​​ട്ട​​ർ​​മാ​​രു​​ള്ള ജ​​മാ​​ൽ​പു​ർ-​​ഖാ​​ദി​​യ മ​​ണ്ഡ​​ല​​ത്തി​​ൽ ക​​ഴി​​ഞ്ഞ ത​​വ​​ണ ത്രി​​കോ​​ണ മ​​ത്സ​​ര​​ത്തി​​ലാ​​ണു ഭൂ​​ഷ​​ണ്‍ വി​​ജ​​യി​​ച്ച​​ത്.

റോ​ഡ് ഷോ​യ്ക്ക് അ​ധി​കൃ​ത​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​പ്പോ​ൾ ജ​ല​വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചാ​ണു മോ​ദി പ്ര​ചാ​ര​ണം ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.