എൻഡോസൾഫാൻ: സംസ്ഥാന സർക്കാരിനു നോട്ടീസ്
Monday, December 11, 2017 2:30 PM IST
ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു സു​പ്രീംകോ​ട​തി​യു​ടെ നോ​ട്ടീ​സ്. നാ​ലാ​ഴ്ച​യ്ക്ക​കം സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി ര​മ്യ ഉ​ൾ​പ്പെ​ടെ, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളാ​യ കു​ട്ടി​ക​ളു​ടെ നാ​ല് അ​മ്മ​മാ​രാ​ണ് സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ച​ത്. മൂ​വാ​യി​ര​ത്തോ​ളം എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഇ​നി​യും ല​ഭി​ച്ചി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞു. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്ക് മൂ​ന്നു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ​യു​ടെ ഹ​ർ​ജി​യി​ൽ ജ​നു​വ​രി പ​ത്തി​ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.