റഫാൽ വിമാനക്കരാർ മോദി അട്ടിമറിച്ചെന്നു രാഹുൽ ഗാന്ധി
റഫാൽ വിമാനക്കരാർ മോദി  അട്ടിമറിച്ചെന്നു രാഹുൽ ഗാന്ധി
Thursday, November 16, 2017 2:25 PM IST
ന്യൂ​ഡ​ൽ​ഹി: റാഫാൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​ർ ഒ​രു വ്യ​വ​സാ​യി​ക്കു​വേ​ണ്ടി ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചെ​ന്നു കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. എ​ല്ലാ​വ​രും ത​ന്നോ​ടു ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്നു. താ​ൻ അ​വ​യ്ക്കെ​ല്ലാം സ​ന്തോ​ഷ​ത്തോ​ടെ മ​റു​പ​ടി​യും ന​ൽ​കു​ന്നു.

എ​ന്നാ​ൽ, എ​ന്തു​കൊ​ണ്ടാ​ണു പ്ര​ധാ​ന​മ​ന്ത്രി​യോ​ടു റാഫാൽ വി​മാ​ന ഇ​ട​പാ​ടി​നെ​ക്കു​റി​ച്ചു ചോ​ദി​ക്കാ​ത്ത​തെ​ന്നു രാ​ഹു​ൽ ചോ​ദി​ച്ചു. എ​ന്തു കൊ​ണ്ടാ​ണ് അ​മി​ത്ഷാ​യു​ടെ മ​ക​നെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​ത്ത​ത്. എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ഓ​ൾ ഇ​ന്ത്യ അ​ണ്‍ ഓ​ർ​ഗ​നൈ​സ്ഡ് വ​ർ​ക്കേ​ഴ്സ് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


റാഫാൽ ഇ​ട​പാ​ട് കൊ​ള്ള​യാ​ണെ​ന്നു നേ​ര​ത്തേ രാ​ഹു​ൽ ട്വി​റ്റ​റി​ൽ ആ​രോ​പി​ച്ചി​രു​ന്നു. അ​നി​ൽ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ൻ​സ് ഡി​ഫ​ൻ​സ് ഉ​ൾ​പ്പെ​ട്ട​തി​നെ​യാ​ണു രാ​ഹു​ൽ ചോ​ദ്യം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.