തമിഴ്നാട്ടിൽ കെട്ടിടം തകർന്ന് എട്ടു ജീവനക്കാർ മരിച്ചു
Friday, October 20, 2017 1:19 PM IST
നാ​​​ഗ​​​പ​​​ട്ട​​​ണം: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ‌ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗം ത​​​ക​​​ർ​​​ന്നു വീ​​​ണ് എ​​​ട്ടു ജീ​​​വ​​​ന​​​ക്കാ​​​ർ മ​​​രി​​​ച്ചു. നാ​​​ഗ​​​പ​​​ട്ട​​​ണം ജി​​​ല്ല​​​യി​​​ലെ പൊ​​​റ​​​യാ​​​റി​​​ൽ ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് മൂ​​​ന്ന​​​ര​​​യ്ക്കാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ജോ​​​ലി​​​ക്കു​​​ശേ​​​ഷം ഡി​​​പ്പോ​​​യി​​​ൽ കി​​​ട​​​ന്നു​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന ഏ​​​ഴു ഡ്രൈ​​​വ​​​ർ​​​മാ​​​രും ഒ​​​രു ക​​​ണ്ട​​​ക്ട​​​റു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്.


പ​​​രി​​​ക്കേ​​​റ്റ മൂ​​​ന്നു പേ​​​രെ കാ​​​ര​​​യ്ക്ക​​​ൽ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. 1952ൽ ​​​നി​​​ർ​​​മി​​​ച്ച കെ​​​ട്ടി​​​ട​​​മാ​​​ണു ത​​​ക​​​ർ​​​ന്ന​​​ത്. ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള കെ​​​ട്ടി​​​ട​​​മാ​​​ണി​​​ത്. ത​​​മി​​​ഴ്നാ​​​ട് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എം.​​​ആ​​​ർ. വി​​​ജ​​​യ​​​ഭാ​​​സ്ക​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.