വിജയ് ചിത്രം മെർസലിനെതിരേ കോടതിയിൽ പോകുമെന്നു ബിജെപി
വിജയ് ചിത്രം മെർസലിനെതിരേ  കോടതിയിൽ പോകുമെന്നു ബിജെപി
Thursday, October 19, 2017 12:19 PM IST
ചെ​​​​ന്നൈ: ​​​​ത​​​​മി​​​​ഴ് ന​​​​ട​​​​ൻ വി​​​​ജ​​​​യി​​​​യു​​​​ടെ ദീ​​​​പാ​​​​വ​​​​ലി റി​​​​ലീ​​​​സ് ‘മെ​​​​ർ​​​​സ​​​​ലി’​​​​നെ​​​​തി​​​​രേ ബി​​​​ജെ​​​​പി. ന​​​​ട​​​​ന്‍റെ ക​​​​ഥാ​​​​പാ​​​​ത്രം ച​​​​ര​​​​ക്കുസേ​​​​വ​​​​ന നി​​​​കു​​​​തി(​​​​ജി​​​​എ​​​​സ്ടി)​​​​ക്കും നോ​​​​ട്ട് നി​​​​രോ​​​​ധ​​​​ന​​​​ത്തി​​​​നും എ​​​​തി​​​​രേ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ബി​​​​ജെ​​​​പി​​​​യെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ചി​​​​ത്ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഇ​​​​വ നീ​​​​ക്കംചെ​​​​യ്യാ​​​​ൻ പാ​​​​ർ​​​​ട്ടി ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​റ്റ്‌​​​​ലി സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ചി​​​​ത്ര​​​​ത്തി​​​​ൽ വി​​​​ജ​​​​യ് മൂ​​​​ന്നു വേ​​​​ഷ​​​​ത്തി​​​​ലാണെത്തുന്നത്. ഇ​​​​തി​​​​ലൊ​​​​രു ക​​​​ഥാ​​​​പാ​​​​ത്ര​​​​മാ​​​​ണ് വി​​​​വാ​​​​ദ​​​​പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. നോ​​​​ട്ട് നി​​​​രോ​​​​ധ​​​​നത്തെ വിമർശിക്കുക യും ജി​​​​എ​​​​സ്ടി​​​​യെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ക​​​​യും സിം​​​​ഗ​​​​പ്പൂ​​​​രി​​​​ൽ ഇ​​​​ത്ര​​​​യും നി​​​​കു​​​​തി​​​​യി​​​​ല്ലെ​​​​ന്നു പറയുകയും ചെയ്യുന്നതാണു കഥാപാത്രം. മ​​​​ദ്യം ജി​​​​എ​​​​സ്ടി പ​​​​രി​​​​ധി​​​​യി​​​​ൽ കൊ​​​​ണ്ടുവ​​​​രാ​​​​ത്ത​​​​തി​​​​നെ​​​​തി​​​​രേ​​​​യും പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ണ്ട്.


രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​ണ് വി​​​​ജ​​​​യ് കേ​​​​ന്ദ്ര​​​​ത്തി​​​​നെ​​​​തി​​​​രേ സി​​​​നി​​​​മ​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ബി​​​​ജെ​​​​പി ത​​​​മി​​​​ഴ്നാ​​​​ട് പ്ര​​​​സി​​​​ഡ​​​​ന്‍റ് ത​​​​മി​​​​ഴി​​​​സൈ സൗ​​​​ന്ദ​​​​ര​​​​രാ​​​​ജ​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു.

വ്യക്തമായധാ​​​​ര​​​​ണ​​​​യി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ഈ ​​​​രം​​​​ഗ​​​​ങ്ങ​​​​ൾ ചേ​​​​ർ​​​​ത്ത​​​​തെ​​​​ന്നു ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​കൂ​​​​ടി​​​​യാ​​​​യ ന​​​​ട​​​​ൻ എ​​​​സ്.​​​​വി. ശേ​​​​ഖ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു. രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന അ​​​​ഭി​​​​നേ​​​​താ​​​​ക്ക​​​​ൾ രാ​​​​ഷ്‌​​​​ട്രീ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​യു​​​​ടെ സ്ഥി​​​​തി​​​​യും പ​​​​ഠി​​​​ച്ചി​​​​ട്ടു​​​​ വേ​​​​ണം സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ ഇ​​​​ത്ത​​​​രം ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ക്കാ​​​​നെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.