സിബിഐയെ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്താൻ ഹർജി
സിബിഐയെ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്താൻ ഹർജി
Thursday, October 19, 2017 12:19 PM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ​യെ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി. അ​ഭി​ഭാ​ഷ​ക​നാ​യ അ​ജ​യ് അ​ഗ​ർ​വാ​ൾ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് സു​പ്രീം കോ​ട​തി​യി​ലേ​ക്കു മാ​റ്റി​യ​ത്.

സ​മാ​ന​മാ​യ ഹ​ർ​ജി​ക​ൾ രാ​ജ്യ​ത്തെ വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും അ​വ ഒ​ന്നി​ച്ചു പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. 2014ൽ ​റാ​യ്ബ​റേ​ലി​യി​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രേ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​യാ​ളാ​ണ് ഇ​ദ്ദേ​ഹം.


വി​വ​രാ​വ​കാ​ശം മു​ഖേ​ന, ബൊ​ഫോ​ഴ്സ് അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം നി​ഷേ​ധി​ച്ച​തി​നെ​തി​രേ​യാ​ണ് അ​ജ​യ് അ​ഗ​ർ​വാ​ൾ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി കേ​ന്ദ്രസ​ർ​ക്കാ​രി​നു നോ​ട്ടീ​സ​യ​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ മ​റ്റ് ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് സി​ബി​ഐ​യെ​യും മ​റ്റ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ​യും വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തെ​ന്നു സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.