വിവാദവുമായി സംഗീത് സോം വീണ്ടും "താജ്മഹൽ അപമാനം'
വിവാദവുമായി സംഗീത് സോം വീണ്ടും  താജ്മഹൽ അപമാനം
Monday, October 16, 2017 12:27 PM IST
ന്യൂ​ഡ​ൽ​ഹി: താ​ജ്മ​ഹ​ൽ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന് അ​പ​മാ​നമാണെന്നും രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണ് അ​ത് നി​ർ​മ്മി​ച്ച​തെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ൽ​എ സംഗീത് സോം. ​ടൂ​റി​സം ബു​ക്‌​ലെ​റ്റി​ൽനി​ന്നു താ​ജ്മ​ഹ​ലി​നെ ഒ​ഴി​വാ​ക്കി​യ​തു ന്യാ യീകരിച്ചാണ്് ബി​ജെ​പി എം​എ​ൽ​എ വി​വാ​ദപ​രാ​മ​ർ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ടൂ​റി​സം ബു​ക്‌​ലെ​റ്റി​ൽനി​ന്ന് താ​ജ്മ​ഹ​ലി​നെ നീ​ക്കം ചെ​യ്ത​ത് കു​റെ​യാ​ളു​ക​ളെ വി​ഷ​മി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, താ​ജ്മ​ഹ​ലി​ന് എ​ന്ത് ച​രി​ത്ര പ്രാ​ധാ​ന്യ​മാ​ണ് അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള​ത്. സ്വ​ന്തം പി​താ​വി​നെ ജ​യി​ലി​ലാ​ക്കി​യവൻ നി​ർ​മി​ച്ച​താ​ണ് താ​ജ്മ​ഹ​ൽ, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹി​ന്ദു​ക്ക​ളെ​യും ഹി​ന്ദു​മ​ത​ത്തെ​യും ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ച്ച​വ​ൻ ഉ​ണ്ടാ​ക്കി​യതാണത്? അ​ങ്ങ​നെ​യു​ള്ള ഷാ​ജ​ഹാ​ൻ ത​ന്നെ മ​ര​ണം വ​രെ മ​ക​ൻ ഒൗ​റം​ഗ​സേ​ബി​ന്‍റെ ജ​യി​ലി​ലാ​കു​ക​യും ചെ​യ്തു. ബാ​ബ​ർ, അ​ക്ബ​ർ, ഒൗ​റം​ഗ​സേ​ബ് തു​ട​ങ്ങി​യ രാ​ജ്യ​ദ്രോ​ഹി​ക​ളു​ടെ പേ​രു​ക​ൾ ച​രി​ത്ര​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ം.


രാജ്യദ്രോഹികൾ പണിത ചെങ്കോട്ട ഉപേക്ഷിക്കുമോയെന്ന് ഉവൈസി

രാ​ജ്യ​ദ്രോ​ഹി​ക​ൾ എ​ന്നാ​രോ​പി​ക്ക​പ്പെ​ടു​ന്ന മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​മാ​ർ നി​ർ​മി​ച്ച ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തു പ്ര​ധാ​ന​മ​ന്ത്രി നി​ർ​ത്ത​ലാ​ക്കു​മോ​യെ​ന്ന് മജ്‌ ലിസ് ഇ ഇത്തെഹാദുൾ മുസ്‌ലീമിൻ നേതാവ് അസ​ദു​ദീ​ൻ ഉ​വൈ​സിയുടെ മറുചോ​ദ്യം. ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ൾ താജ്മഹ‌ലിൽ പോ​ക​രു​തെ​ന്നു മോ​ദി സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​മോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ബി​ജെ​പി​യു​ടെ ല​ക്ഷ്യം വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ നേ​താ​വ് സി.​പി. റാ​യ്, ച​രി​ത്രം ന​ശി​പ്പി​ക്കു​ക​യ​ല്ല, അ​തി​ൽ നി​ന്നു പ​ഠി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നു പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.