സിപിഎമ്മുകാരുടെ കണ്ണു ചൂഴ്ന്നെടുക്കണമെന്ന് ബിജെപി വനിതാ നേതാവ്
സിപിഎമ്മുകാരുടെ  കണ്ണു ചൂഴ്ന്നെടുക്കണമെന്ന് ബിജെപി വനിതാ നേതാവ്
Monday, October 16, 2017 12:03 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്കാ​രെ നോ​ക്കി ക​ണ്ണു​രു​ട്ടു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ൽ ക​യ​റി ക​ണ്ണു ചൂ​ഴ്ന്നെ​ടു​ക്ക​ണ​മെ​ന്നു ബി​ജെ​പി നേ​താ​വ് സ​രോ​ജ് പാ​ണ്ഡേ. മു​ൻ​ എം​പി​യും എം​എ​ൽ​എ​യും മു​ൻ മ​ഹ​ിളാ മോ​ർ​ച്ച പ്ര​സി​ഡ​ന്‍റു​മാ​ണ് സ​രോ​ജ് പാ​ണ്ഡേ.

കേ​ര​ള​ത്തി​ൽ അ​മി​ത് ഷാ ഉ​ദ്ഘാ​ട​നം ചെ​യ്തു ജ​ന​ര​ക്ഷാ യാ​ത്ര സൂ​ചി​പ്പി​ക്കു​ന്ന​തു​ത​ന്നെ ബി​ജെ​പി​യെ നോ​ക്കി ക​ണ്ണു​രു​ട്ടു​ന്ന ഇ​ട​ത് പാ​ർ​ട്ടി​ക്കാ​രു​ടെ ക​ണ്ണു കു​ത്തി​യെ​ടു​ക്കു​മെ​ന്നാ​ണ്. കേ​ര​ള​ത്തി​ലെ​യും ബം​ഗാ​ളി​ലെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ബി​ജെ​പി ബ​ഹു​മാ​നി​ക്കു​ന്ന ജ​നാ​ധി​പ​ത്യ​ത്തെ​യാ​ണു പി​ന്തു​ട​രേ​ണ്ട​ത്. കേ​ന്ദ്ര​ത്തി​ൽ ഭ​രി​ക്കു​ന്ന​ത് ബി​ജെ​പി​യാ​ണെ​ന്ന് ഓ​ർ​മി​ക്ക​ണം. വേ​ണ്ടിവ​ന്നാ​ൽ ഈ ​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ പി​രി​ച്ചു വി​ടു​മെ​ന്നും സ​രോ​ജ് പാ​ണ്ഡേ പറഞ്ഞു.


ബി​ജെ​പി ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​ത്തെത​ന്നെ ഏ​റ്റ​വും വ​ലി​യ രാ​ഷ്‌ട്രീയ പാ​ർ​ട്ടി​യാ​ണ്. ഇ​ന്ത്യ​യി​ൽ മാ​ത്രം 11 കോ​ടി പ്ര​വ​ർ​ത്ത​ക​രു​ണ്ട്. ഇ​തി​ൽ കേ​ര​ള​ത്തി​ൽ മാ​ത്രം ചെ​റു​പ്പ​ക്കാ​രാ​യ 300 പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു.

എ​ല്ലാ​വ​ർ​ക്കും സം​സാ​രി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തെ കൊ​ല്ലു​ന്ന​താ​ണു കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. വേ​ണ്ടിവ​ന്നാ​ൽ ത​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ടാ​നും മ​ടി​ക്കി​ല്ലെ​ന്നു സ​രോ​ജ് പാ​ണ്ഡേ ആ​വ​ർ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.