മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ത​ട്ടി​ക്കൊ​ണ്ടുപോയി കൊലപ്പെടുത്തി
Wednesday, September 20, 2017 12:18 PM IST
അ​​​​ഗ​​​​ർ​​​​ത്ത​​​​ല: ത്രി​​​​പു​​​​ര​​​​യി​​​​ൽ യു​​​​വ​ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ത്രി​​​​പു​​​​ര​​​​യി​​​​ൽ പ്ര​​​​ദേ​​​​ശി​​​​ക ടി​​​​വി ചാ​​​​നലായ ദിൻരാത് റി​​​​പ്പോ​​​​ർ​​​​ട്ട​​​​റാ​​​​യ ശാ​​​​ന്ത​​​​നു ഭൗ​​​​മി​​​​കി​​​​നെ​​​​യാ​​​​ണ് അ​​​​ക്ര​​​​മി​​​​ക​​​​ൾ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

മാ​​​​ന്ദാ​​​​യി​​​​യി​​​​ൽ ഇ​​​​ൻ​​​​ഡി​​​​ജെ​​​​ന​​​​സ് പീ​​​​പ്പി​​​​ൾ​​​​സ് ഫ്ര​​​​ണ്ട് ഓ​​​​ഫ് ത്രി​​​​പു​​​​ര(​​​​ഐ​​​​പി​​​​എ​​​​ഫ്ടി)​​​​യു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​വും റോ​​​​ഡ് ഉ​​​​പ​​​​രോ​​​​ധ​​​​വും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെയാ ണ് ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യതെന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. കു​​ത്തേ​​റ്റ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ ശാ​​​​ന്ത​​​​നു​​​​വി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എത്തിച്ചെ ങ്കിലും രക്ഷിക്കാനായില്ല.