ഒമാനെയും യെമനെയും കേന്ദ്രം നന്ദി അറിയിച്ചു
Wednesday, September 13, 2017 11:17 PM IST
ന്യൂ​ഡ​ൽ​ഹി: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​തി​ന് ഒ​മാ​നും യെ​മ​നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ന​ന്ദി അ​റി​യി​ച്ചു. ത​ന്‍റെ മോ​ച​ന​ത്തിനു സ​ഹാ​യി​ച്ച എ​ല്ലാ സ​ർ​ക്കാ​രു​ക​ൾ​ക്കും പ്രാ​ർ​ഥി​ച്ച ഇ​ന്ത്യ​യി​ലെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും ഫാ. ടോം ​ഉ​ഴു​ന്നാ​ലി​ൽ ന​ന്ദി പ​റ​ഞ്ഞു​വെ​ന്ന് സു​ഷ​മ സ്വ​രാ​ജ് അ​റി​യി​ച്ചു.


ത​ന്നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടു​ക​യും സു​ര​ക്ഷ​യ്ക്കാ​യി പ്രാ​ർ​ഥിക്കു​ക​യും ചെ​യ്ത എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രോ​ടും അ​ദ്ദേ​ഹം ത​ന്‍റെ ക​ട​പ്പാ​ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും സു​ഷ​മ സ്വ​രാ​ജ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.