ഭ​യ​ക്കു​ന്ന​വ​രു​ടേ​താ​ണു പ്ര​തി​പ​ക്ഷ ഐ​ക്യം: ബി​ജെ​പി
ഭ​യ​ക്കു​ന്ന​വ​രു​ടേ​താ​ണു പ്ര​തി​പ​ക്ഷ ഐ​ക്യം: ബി​ജെ​പി
Thursday, August 17, 2017 12:33 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ര​ദ് യാ​ദ​വ് വി​ളി​ച്ചു ചേ​ർ​ത്ത വേ​ദി​യി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ അ​ണി​നി​ര​ന്ന​തി​നെ​തി​രേ ബി​ജെ​പി. കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദാ​ണ് പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തെ ചോ​ദ്യം ചെ​യ്ത് രം​ഗ​ത്തെ​ത്തി​യ​ത്. രാ​ജ്യ​ത്തെ വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു പ​റ​യു​ന്ന​വ​ർ കേ​ര​ള​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ൽ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നു മ​ന്ത്രി ആ​രോ​പി​ച്ചു. ഭ​യ​ച​കി​ത​രാ​യ ആ​ളു​ക​ളു​ടെ യോ​ഗം എ​ന്നാ​ണ് പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തെ ബി​ജെ​പി മ​ന്ത്രി പ​രി​ഹ​സി​ച്ച​ത്.

അ​സ​ഹി​ഷ്ണു​ത​യു​ടെ പേ​രി​ൽ അ​വാ​ർ​ഡു​ക​ൾ മ​ട​ക്കി ന​ൽ​കി​യ ബു​ദ്ധി​ജീ​വി​ക​ൾ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ചോ​ദി​ച്ചു. ഇ​പ്പോ​ഴ​ത്തെ പ്ര​തി​പ​ക്ഷ ഐ​ക്യം പ​രാ​ജ​യ​പ്പെ​ട്ട​വ​രു​ടെ ഒ​ത്തു​ചേ​ര​ലാ​ണ്. അ​വ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഭ​യ​ക്കു​ന്നു. അ​ഴി​മ​തി​യു​ടെ പേ​രി​ലുള്ളന​ട​പ​ടി​ക​ളെ ഭ​യ​ക്കു​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ ഒ​ന്നു ചേ​ർ​ന്നി​രി​ക്കു​ന്ന​തെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് കു​റ്റ​പ്പെ​ടു​ത്തി.


ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യി അ​ണി​ക​ളെ ഭ​യ​പ്പെ​ടു​ത്തി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ കോ​ണ്‍ഗ്ര​സി​നെ കൈ​യ​ട​ക്കി വെ​ച്ചി​രി​ക്കു​ന്ന​ത്. രാ​ഹു​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വെ​ച്ചി​രി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹം എ​പ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്നു. എ​ന്നി​ട്ടും പാ​ർ​ട്ടി​യെ ന​യി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ശ​ര​ദ് യാ​ദ​വി​ന്‍റെ രാ​ഷ്‌ട്രീയ അ​ടി​ത്ത​റ ത​ന്നെ കോ​ണ്‍ഗ്ര​സ് വി​രോ​ധ​മാ​ണെ​ന്നും എ​ന്നാ​ൽ, ഇ​പ്പോ​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം ഇ​രി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം സ്വ​യം സ​ന്തോ​ഷി​ക്കു​ക​യാ​ണെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.