സിഎജി റിപ്പോർട്ടിൽ ആശങ്ക വേണ്ട; സൈന്യം സുസജ്ജമെന്ന് അരുൺ ജയ്റ്റ്‌ലി
സിഎജി റിപ്പോർട്ടിൽ ആശങ്ക വേണ്ട;  സൈന്യം സുസജ്ജമെന്ന് അരുൺ ജയ്റ്റ്‌ലി
Tuesday, July 25, 2017 1:24 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സേ​ന​യ്ക്ക് മ​തി​യാ​യ ആ​യു​ധ ബ​ല​മു​ണ്ടെ ന്ന് ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി. രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത സം​ര​ക്ഷി​ക്കാ​ൻ സേ​ന പ്രാ​പ്ത​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ വ​ച്ച സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യാ​ണ് ജ​യ്റ്റ്‌ലി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. യു​ദ്ധ​മു​ഖ​ത്ത് 15 ദി​വ​സം പോ​ലും പി​ടി​ച്ചു നി​ൽ​ക്കാ​നു​ള്ള ആ​യു​ധ​ബ​ലം ഇ​ന്ത്യ​ൻ സേ​നയ്​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.


സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത് നി​ല​വി​ലെ സൈ​ന്യ​ത്തി​ന്‍റെ അ​വ​സ്ഥ​യ​ല്ലെ​ന്നു ജ​യ്റ്റ്‌ലി പ​റ​ഞ്ഞു. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ആ​യു​ധ ബ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഏ​റെ മു​ന്നോ​ട്ടു​പോ​യി​ട്ടു​ണ്ട്. സാ​യു​ധ സേ​ന ഇ​പ്പോ​ൾ വേ​ണ്ട ത്ര ​സ​ജ്ജ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ, മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ പ്ര​തി​പ​ക്ഷം അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.