മായാവതിയുടെ രാജി സ്വീകരിച്ചു
മായാവതിയുടെ രാജി സ്വീകരിച്ചു
Thursday, July 20, 2017 1:18 PM IST
ന്യൂ​ഡ​ൽ​ഹി: ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യു​ടെ രാ​ജി സ്വീ​ക​രി​ച്ചു. നി​രു​പാ​ധി​കം രാ​ജി​വ​യ്ക്കു​ന്ന​താ​യി ഒ​റ്റ​വ​രി​യി​ലെ​ഴു​തി​യ രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​തോ​ടെ​യാ​ണു രാ​ജി സ്വീ​ക​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ദ​ളി​ത്, ന്യൂ​ന​പ​ക്ഷ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​കോ​പി​ത​യാ​യി മാ​യാ​വ​തി രാ​ജി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. അ​ന്നു ത​ന്നെ വൈ​കു​ന്നേ​രം രാജി സാഹചര്യം വിശദീകരിച്ചു മൂന്നു പേജുള്ള രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.


എംപിമാർ രാ​ജിവ​യ്ക്കു​ന്പോ​ൾ നി​രു​പാ​ധി​കം രാ​ജി വ​യ്ക്കു​ന്ന​താ​യി ഒ​റ്റ​വ​രി ക​ത്താ​ണ് ന​ൽ​കേ​ണ്ട​ത്. മൂ​ന്നു പേ​ജു​ള്ള രാ​ജി​ക്ക​ത്ത് സ്വീ​ക​രി​ക്കി​ല്ലെ​ന്നു ദീ​പി​ക അ​ന്നു ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.