പൊതുബജറ്റ് നവംബറിൽ
പൊതുബജറ്റ് നവംബറിൽ
Monday, June 26, 2017 1:07 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ധ​ന​കാ​ര്യ വ​ർ​ഷം മാ​റു​ന്നു. ഏ​പ്രി​ൽ - മാ​ർ​ച്ചി​നു പ​ക​രം ജ​നു​വ​രി -ഡി​സം​ബ​ർ ആ​ക്കും. അ​ടു​ത്ത ജ​നു​വ​രി​യി​ൽ മാ​റ്റം ന​ട​പ്പാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര പൊ​തു​ബ​ജ​റ്റ് ന​വം​ബ​റി​ൽ അ​വ​ത​രി​പ്പി​ക്കും.

ഒ​ന്ന​ര നൂറ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള ഒ​ന്നാ​ണ് ഏ​പ്രി​ൽ - മാ​ർ​ച്ച് ധ​ന​കാ​ര്യ വ​ർ​ഷം. 1867-ൽ ​ആ​ണ് ഇ​ന്ത്യ​യു​ടെ ധ​ന​കാ​ര്യ​വ​ർ​ഷം ബ്രി​ട്ട​നി​ലെ ധ​ന​കാ​ര്യ​വ​ർ​ഷ​ത്തോ​ടു യോ​ജി​പ്പി​ച്ച​ത്. അ​ന്ന് ഇ​ന്ത്യ​യു​ടെ ബ​ജ​റ്റ് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്ക​ണ​മാ​യി​രു​ന്നു.
ഇ​ക്കൊ​ല്ലം ബ​ജ​റ്റ​വ​ത​ര​ണം ഫെ​ബ്രു​വ​രി ഒ​ന്നി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ണ ബ​ജ​റ്റ് പാ​സാ​ക്കി ഏ​പ്രി​ൽ ആ​ദ്യം ത​ന്നെ ബ​ജ​റ്റ​നു​സ​രി​ച്ചു​ള്ള ചെ​ല​വു​ക​ൾ തു​ട​ങ്ങാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു അ​ത്. ന​വം​ബ​ർ ആ​ദ്യം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചാ​ൽ ഡി​സം​ബ​ർ അ​വ​സാ​നി​ക്കും​മു​ന്പു ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി പൂ​ർ​ണ ബ​ജ​റ്റ് പാ​സാ​ക്കാം. ജ​നു​വ​രി​യി​ൽ പു​തി​യ ബ​ജ​റ്റ് പ്ര​കാ​ര​മു​ള്ള ചെ​ല​വു​ക​ൾ ന​ട​ത്താം.


ധ​ന​കാ​ര്യ വ​ർ​ഷം മാ​റു​ന്ന​തി​ന്‍റെ സാ​ധ്യ​ത പ​ഠി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഒ​രു ക​മ്മി​റ്റി​യെ ക​ഴി​ഞ്ഞ വ​ർ​ഷം വ​ച്ചി​രു​ന്നു. ആ ​സ​മി​തി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. നീ​തി ആ​യോ​ഗും വ​ർ​ഷം മാ​റ്റു​ന്ന​തി​ന് അ​നു​കൂ​ല​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കി. അ​ടു​ത്ത ജ​നു​വ​രി​യി​ൽ ത​ങ്ങ​ളു​ടെ ധ​ന​കാ​ര്യ വ​ർ​ഷം ജ​നു​വ​രി - ഡി​സം​ബ​ർ ആ​ക്കു​മെ​ന്നു മാ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ഈ​യി​ടെ പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.