ബൈ​ക്കി​ൽ​നി​ന്നും വീ​ണ് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Monday, June 19, 2017 9:33 AM IST
കോ​യ​ന്പ​ത്തൂ​ർ: ബൈ​ക്കി​ൽ അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം പോ​കു​ന്ന​തി​നി​ടെ തെ​റി​ച്ചു​വീ​ണ് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. ശ​ര​വ​ണം​പ​ട്ടി ഇ.​പി.​കോ​ള​നി മു​ഹ​മ്മ​ദ് ഇ​ല്യാ​സി​ന്‍റെ മ​ക​ൻ മു​സ്ത​ഫ (ര​ണ്ടു​വ​യ​സ്)​യാ​ണ് മ​രി​ച്ച​ത്.

ഇ​ല്യാ​സും ഭാ​ര്യ റ​ഫി​യാ​തു​ൽ ബ​സ്റി​യ​യും കു​ഞ്ഞി​നൊ​പ്പം ബൈ​ക്കി​ൽ ഗാ​ന്ധി​പു​രം വ​ഴി പോ​കു​ന്ന​തി​നി​ടെ ക്രോ​സ്ക​ട്ട് റോ​ഡി​ൽ മു​ൻ​വ​ശ​ത്തെ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ്രേ​ക്ക് പി​ടി​ച്ച​പ്പോ​ൾ മു​സ്ത​ഫ ഉ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നും റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.


വീ​ഴ്ച​യി​ൽ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.