വോട്ടർമാർക്കു പണം നൽകിയെന്ന പരാതി: തമിഴ്നാട് മുഖ്യമന്ത്രിക്കെതിരേ കേസെടുക്കാൻ നിർദേശം
വോട്ടർമാർക്കു പണം നൽകിയെന്ന പരാതി: തമിഴ്നാട് മുഖ്യമന്ത്രിക്കെതിരേ കേസെടുക്കാൻ നിർദേശം
Sunday, June 18, 2017 11:46 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർകെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​ർ​ക്കു വ്യാ​പ​ക​മാ​യി പ​ണം ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.

മു​ഖ്യ​മ​ന്ത്രി പ​ള​നി​സ്വാ​മി, ആ​രോ​ഗ്യ​മ​ന്ത്രി സി. ​വി​ജ​യ ഭാ​സ്ക​ർ, എ​ഡി​എം​കെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി.​വി. ദി​ന​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​ണ് ക​മ്മീ​ഷ​ൻ പോ​ലീ​സി​നോ​ടു നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.


വ്യാ​പ​ക​മാ​യി പ​ണ​മൊ​ഴു​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ആ​ർകെ ന​ഗ​റി​ൽ ന​ട​ത്താ​നി​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേ​ര​ത്തെ റ​ദ്ദാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന്, സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ആ​ദാ​യ നി​കു​തി വ​കു​പ്പ് ആ​രോ​പ​ണം ശ​രി​യാ​ണെ​ന്നു റി​പ്പോ​ർ​ട്ട് ന​ൽ​കി. മ​ന്ത്രി​മാ​രും എം​പി​മാ​രും വ​ഴി​യാ​യി 89 കോ​ടി രൂ​പ മ​ണ്ഡ​ല​ത്തി​ൽ വി​ത​ര​ണം ചെ​യ്ത​താ​യി സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സ് (സി​ടി​ബി​ടി) പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.