ന്യൂനപക്ഷ കമ്മീഷൻ അംഗമായി ജോർജ് കുര്യൻ ചുമതലയേറ്റു
ന്യൂനപക്ഷ കമ്മീഷൻ അംഗമായി ജോർജ് കുര്യൻ ചുമതലയേറ്റു
Monday, May 29, 2017 12:42 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗ​മാ​യി ബി​ജെ​പി നേ​താ​വ് ജോ​ർ​ജ് കു​ര്യ​ൻ ചു​മ​ത​ല​യേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​ന് ഡ​ൽ​ഹി​യി​ലെ ഖാ​ൻ മാ​ർ​ക്ക​റ്റി​ന​ടു​ത്തു​ള്ള ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ചെ​യ​ർ​മാ​ൻ സ​യി​ദ് ഘാ​യോ​റു​ൾ ഹ​സ​ൻ റി​സ്‌വി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണു ചു​മ​ത​ല​യേ​റ്റ​ത്. ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നം​ഗം എ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ സാ​ന്പ​ത്തി​ക പു​രോ​ഗ​തി​ക്കു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ചു​മ​ത​ല​യേ​റ്റ​ശേ​ഷം ജോ​ർ​ജ് കു​ര്യ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഇ​പ്പോ​ൾ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​രാ​ണെ​ന്നും മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ല​ഹ​ള​യും മ​റ്റും കു​റ​യു​ന്ന​ുവെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും കു​ര്യ​ൻ പ​റ​ഞ്ഞു.


അ​തേ​സ​മ​യം, ക​ണ്ണൂ​രി​ൽ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കാ​ള​ക്കു​ട്ടി​യെ പ​ര​സ്യ​മാ​യി കൊ​ന്ന​ത് മൃ​ഗ​ബ​ലി​യാ​ണെ​ന്നും അ​തി​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ന്നു​കാ​ലി വി​ൽ​പ്പ​ന നി​രോ​ധ​നം ഏ​തെ​ങ്കി​ലും മ​ത​ത്തി​നെ​തി​ര​ല്ല. ആ​വ​ശ്യ​ത്തി​ന് മാം​സം ല​ഭ്യ​മാ​കാ​തെ വ​ന്നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​തി​ന് ന​ട​പ​ടി​യെ​ടു​ക്ക​ണം. ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​ഴാം ഷെ​ഡ്യു​ൾ പ്ര​കാ​രം കേ​ര​ള​ത്തി​ന് അ​തു​ചോ​ദ്യം ചെ​യ്യാ​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.