മ​ഹാ​രാ​ഷ്‌ട്ര കോർപറേഷൻ ​തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ണ്‍​ഗ്ര​സി​നു നേ​ട്ടം
മ​ഹാ​രാ​ഷ്‌ട്ര കോർപറേഷൻ ​തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ണ്‍​ഗ്ര​സി​നു നേ​ട്ടം
Friday, May 26, 2017 12:07 PM IST
മും​​ബൈ: മ​​ഹാ​​രാ​ഷ്‌​ട്ര​യി​​ലെ മൂ​​ന്നു കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ലേ​​ക്കു ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ണ്‍​ഗ്ര​​സി​​നു നേ​​ട്ടം. ഭീ​​വ​​ണ്ടി​​യി​​ൽ ഒ​​റ്റ​​യ്ക്കു ഭൂ​​രി​​പ​​ക്ഷം നേ​​ടി​​യ കോ​​ണ്‍​ഗ്ര​​സ് മാ​​ലേ​​ഗാ​​വി​​ൽ ഏ​​റ്റ​​വും വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി​​യാ​​യി. പ​​ന​​വേ​​ൽ കോ​​ർ​​പ​​റേ​​ഷ​​നി​​ൽ ബി​​ജെ​​പി മി​ക​ച്ച ഭൂ​​രി​​പ​​ക്ഷം നേ​​ടി.

ഭീ​​വ​​ണ്ടി​​യി​​ലെ 90 സീ​​റ്റു​​ക​​ളി​​ൽ കോ​​ണ്‍​ഗ്ര​​സ് 47 സീ​​റ്റു​​ക​​ളി​​ൽ വി​​ജ​​യി​​ച്ചു. ബി​​ജെ​​പി 19 സീ​​റ്റും ശി​​വ​​സേ​​ന 12ഉം ​​മ​​റ്റു​​ള്ള​​വ​​ർ പ​​ത്തും സീ​​റ്റ് നേ​​ടി. എ​​ൻ​​സി​​പി​​ക്ക് ഒ​​റ്റ സീ​​റ്റും ല​​ഭി​​ച്ചി​​ല്ല. പ​​ന​​വേ​​ലി​​ലെ 78 സീ​​റ്റി​​ൽ ബി​​ജെ​​പി 51 എ​​ണ്ണം നേ​​ടി. പി​​ഡ​​ബ്ല്യു​​പി​​ഐ 23 സീ​​റ്റ് നേ​​ടി ര​​ണ്ടാം സ്ഥാ​​ന​​ത്താ​​യി. എ​​ൻ​​സി​​പി​​യും കോ​​ണ്‍​ഗ്ര​​സും ര​​ണ്ടു സീ​​റ്റ് വീ​​തം നേ​​ടി. ശി​വ​സേ​ന വ​ട്ട​പ്പൂ​ജ്യ​മാ​യി.

മാ​​ലേ​​ഗാ​​വി​​ൽ കോ​​ണ്‍​ഗ്ര​​സ് 28 സീ​​റ്റോ​​ടെ ഏ​​റ്റ​​വും വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി​​യാ​​യി. എ​​ൻ​​സി​​പി ഇ​​രു​​പ​​തു സീ​​റ്റ് നേ​​ടി. ശി​​വ​​സേ​​ന 13ഉം ​​ബി​​ജെ​​പി ഒ​​ന്പ​​തും സീ​​റ്റ് നേ​​ടി. എം​​ഐ​​എം ഏ​​ഴു സീ​​റ്റ് നേ​​ടി സാ​​ന്നി​​ധ്യ​​മ​​റി​​യി​​ച്ചു. ആ​​കെ 84 സീ​​റ്റാ​​ണ് ഇ​​വി​​ടെ​​യു​​ള്ള​​ത്.

2012ൽ ​കോ​ൺ​ഗ്ര​സി​ന് ഭീ​വ​ണ്ടി​യി​ൽ 26 സീ​റ്റും മാ​ലേ​ഗാ​വി​ൽ 25 സീ​റ്റു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.