ആദിവാസികൾക്കിടയിൽ പ്രവർത്തനം ശക്തമാക്കാൻ കോൺഗ്രസ്
ആദിവാസികൾക്കിടയിൽ പ്രവർത്തനം ശക്തമാക്കാൻ കോൺഗ്രസ്
Wednesday, May 24, 2017 12:17 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് കോ ൺഗ്രസ് ദേ​ശീ​യ സ​മ്മേ​ള​നം വി​ളി​ക്കും. കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന​ലെ വിളിച്ചുചേർത്ത വി​വി​ധ ആ​ദി​വാ​സി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം.

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ നേ​താ​ക്ക​ളെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ​ന​ൽ​ക​ണ​മെ​ന്നു യോ​ഗ​ത്തി​ൽ രാ​ഹു​ൽ നി​ർ​ദേ​ശം ന​ൽ​കി. മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദി​വാ​സി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രാ​യി പോ​രാ​ട്ടം ശ​ക്ത​മാ​ക്കാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ കോ​ണ്‍ഗ്ര​സു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​ദി​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി​യി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ആ​ദി​വാ​സി കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​ത​ല​ത്തി​ൽ ആ​ദി​വാ​സി സ​മ്മേ​ള​ന​മെ​ന്ന നി​ർ​ദേ​ശ​വും ബാ​ല​കൃ​ഷ്ണ​ന്‍റേ​താ​യി​രു​ന്നു. രാ​ഹു​ൽ ഉ​ട​ൻ ത​ന്നെ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ സ്വാ​ധീ​ന​മു​റ​പ്പി​ക്കാ​ൻ മാ​വോ​യി​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ബാ​ല​കൃ​ഷ​ണ​ൻ മു​ന്നോ​ട്ടു​വ​ച്ചു. കേ​ര​ള​ത്തി​ൽ മൊ​ത്തം 4.85 ല​ക്ഷം ആ​ദി​വാ​സി, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ക്കാ​രു​ണ്ട്. ഇ​തി​ൽ 33 ശ​ത​മാ​ന​ത്തോ​ളം പേ​രും സ്വ​ന്ത​മാ​യി ഭൂ​മി ഇ​ല്ലാ​ത്ത​വ​രാ​ണ്. കേ​ര​ള​ത്തി​ലെ ന​ല്ലൊ​രു ശ​ത​മാ​നം കോ​ള​നി​കളിലും കോ​ണ്‍ഗ്ര​സി​ന് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ട്. എ​ന്നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ മാ​വോ​യി​സ്റ്റു​ക​ൾ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ഭൂ​മി സം​ര​ക്ഷ​ണം, ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ, ആ​ദി​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പൊ​തു​വി​ത​ര​ണ സ​ന്പ്ര​ദാ​യം ശ​ക്തി​പ്പെ​ടു​ത്ത​ൽ, വാ​യ്പ ല​ഭ്യ​മാ​ക്ക​ൽ, മാ​വോ​യി​സ്റ്റ് പ്ര​ശ്ന​ങ്ങ​ൾ, സ​ബ് പ്ലാ​ൻ ഫ​ണ്ടു​ക​ളു​ടെ ഉ​പ​യോ​ഗം, സം​വ​ര​ണം ഉ​റ​പ്പാ​ക്ക​ൽ, വൈ​ദ​ഗ്ധ്യ പ​രി​ശീ​ല​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.