നീറ്റ് ഫലപ്രഖ്യാപനത്തിനു ജൂൺ ഏഴുവരെ സ്റ്റേ
Wednesday, May 24, 2017 12:16 PM IST
മ​ധു​ര: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റി(​നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ്)​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ൺ ഏ​ഴു​വ​രെ ത​ട​ഞ്ഞു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ചി​ന്‍റേ​താ​ണു സ്റ്റേ. ​വി​വി​ധ ഭാ​ഷ​ക​ളി​ൽ ത​യാ​റാ​ക്കി​യ​തു വ്യ​ത്യ​സ്ത ചോ​ദ്യ​പേ​പ്പ​റു​ക​ളാ​യി​രു​ന്നെ​ന്നും അ​വ ഒ​ന്നാ​യി ക​ണ​ക്കാ​ക്കി റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തു വി​വേ​ച​ന​പ​ര​മാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സ്റ്റേ. ​


മേ​യ് ഏ​ഴി​നു സി​ബി​എ​സ്ഇ ന​ട​ത്തി​യ പ​രീ​ക്ഷ റ​ദ്ദാ​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് ഒ​ന്പ​തു വി​ദ്യാ​ർ​ഥി​ക​ൾ നേ​ര​ത്തെ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.ഇം​ഗ്ലീ​ഷി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ​ക്കു ല​ഭി​ച്ച​തി​ലും എ​ളു​പ്പ​മാ​യ ചോ​ദ്യ​ങ്ങ​ളാ​ണു ത​മി​ഴ് ചോ​ദ്യ​പേ​പ്പ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ശ്ചി​മ​ബം​ഗാ​ളി​ലെ​യും മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും കു​ട്ടി​ക​ളും ഇം​ഗ്ലീ​ഷി​ലെ​യും പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലെ​യും ചോ​ദ്യ​പേ​പ്പ​റു​ക​ളു​ടെ വ്യ​ത്യാ​സം ചൂണ്ടിക്കാട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.