ജസ്റ്റീസ് കർണന്‍റെ അഭിഭാഷകൻ രാഷ്‌ട്രപതിയെ സമീപിച്ചു
ജസ്റ്റീസ് കർണന്‍റെ അഭിഭാഷകൻ രാഷ്‌ട്രപതിയെ സമീപിച്ചു
Sunday, May 21, 2017 11:38 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ ആ​റു​ മാ​സം ത​ട​വുശി​ക്ഷ വി​ധി​ച്ച സു​പ്രീംകോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രേ ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ രാ​ഷ്‌​ട്ര​പ​തി​യെ സ​മീ​പി​ച്ചു. സു​പ്രീംകോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
ക​ർ​ണ​ന്‍റെ മ​ക​ൻ സി.​എ​സ്. സു​ഗ​നും അ​ഭി​ഭാഷ​ക​നാ​യ മാ​ത്യൂ​സ് നെ​ടു​ന്പാ​റ​യും ചേ​ർ​ന്നാ​ണ് രാ​ഷ്‌​ട്ര​പ​തി​യു​ടെ സെ​ക്ര​ട്ട​റി അ​ശോ​ക് മെ​ഹ്ത​യ്ക്ക് നേ​രി​ട്ട് അ​പേ​ക്ഷ ന​ൽ​കി​യ​ത്. നേ​ര​ത്തെ ഇ- മെ​യി​ലൂ​ടെ​ പരാതി നല്കിയി രുന്നു.

ഏ​തു കു​റ്റ​ത്തി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട വ്യ​ക്തി​യു​ടെ​യും ശി​ക്ഷ ഇ​ള​വ് ചെ​യ്യാ​നും റ​ദ്ദാ​ക്കാ​നും സ്റ്റേ ​ചെ​യ്യാ​നും രാ​ഷ്‌​ട്ര​പ​തി​ക്ക് വി​ശേ​ഷാ​ധി​കാ​രം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 72-ാം അ​നു​ച്ഛേ​ദ​പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ നേ​ര​ത്തെ ഇ- ​മെ​യി​ലൂ​ടെ​യാ​ണ് അ​യ​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ങ്ങ​നെ​യൊ​രു അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് രാ​ഷ്‌​ട്ര​പ​തി ഭ​വ​ൻ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നേ​രി​ട്ട് അ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു.


കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ ആ​റു മാ​സം ത​ട​വി​ന് ശി​ക്ഷി​ച്ച ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​സ്റ്റീ​സ് ക​ർ​ണ​ൻ സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ർ​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി ര​ജി​സ്ട്രി ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഹ​ർ​ജി സ്വീ​ക​രി​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യി​ലെ 226-ാം അ​നു​ച്ഛേ​ദ പ്ര​കാ​രം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.