കാർഷികാദായ നികുതി നിർദേശം മരണ വാറന്‍റ്: ജോസ് കെ. മാണി
കാർഷികാദായ നികുതി നിർദേശം മരണ വാറന്‍റ്:  ജോസ് കെ. മാണി
Wednesday, April 26, 2017 12:18 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​കാ​ദാ​യ നി​കു​തി ചു​മ​ത്താ​നു​ള്ള കേ​ന്ദ്ര​നീ​ക്കം ക​ർ​ഷ​ക​ർ​ക്കു​ള്ള മ​ര​ണ വാ​റ​ന്‍റ് ആ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. ഇ​ല്ലാ​ത്ത അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചു ക​ർ​ഷ​ക​രു​ടെ മേ​ൽ കാ​ർ​ഷി​കാ​ദാ​യ​നി​കു​തി ചു​മ​ത്താ​ൻ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തെ എ​ന്തു വി​ല കൊ​ടു​ത്തും എ​തി​ർ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​പ്പോ​ൾ ത​ന്നെ പ്ര​തി​സ​ന്ധി​യി​ലു​ള്ള ക​ർ​ഷ​ക​രി​ൽ നി​ന്നു നി​കു​തി പ​രി​ച്ചു കൂ​ടു​ത​ൽ വി​ഷ​മ​ത്തി​ലാ​ക്കാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലിക്കും നി​വേ​ദ​നം ന​ൽ​കി​യ​താ​യി ജോ​സ് കെ. ​മാ​ണി അ​റി​യി​ച്ചു. കൂ​ടു​ത​ൽ യു​വ​ജ​ന​ങ്ങ​ളെ കാ​ർ​ഷി​ക​വൃ​ത്തി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​കയാ​ണ് ആ​വ​ശ്യം. ഇ​തി​നു നി​കു​തി​യ​ല്ല മ​റി​ച്ചു പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ളാ​ണു വേ​ണ്ട​ത്. അ​ടി​സ്ഥാ​ന വ്യ​വ​സാ​യ​വും അ​വ​ശ്യ വ്യ​വ​സാ​യ​വു​മാ​യ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട സ​ർ​ക്കാ​ർ ത​ന്നെ അ​തി​നു നി​കു​തി ചു​മ​ത്തി കാ​ർ​ഷി​ക വൃ​ത്തി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ അ​തി​ൽ​നി​ന്നു പി​ന്തി​രി​പ്പി​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​ത്.


കേ​ന്ദ്ര നീ​തി ആ​യോ​ഗി​ന്‍റെ നി​ർ​ദേ​ശം ന​ട​പ്പാ​ക്കി​യാ​ൽ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും. രാ​ജ്യ​ത്തു ഭ​ക്ഷ്യ പ്ര​തി​സ​ന്ധി​യാ​യി​രി​ക്കും പ​രി​ണി​ത ഫ​ല​മെ​ന്നും ഇ​തി​നെ​തി​രേ രാ​ജ്യ​സ്നേ​ഹി​ക​ളാ​യ എ​ല്ലാ​വ​രും ഒ​ന്നി​ച്ച് അ​ണി​നി​ര​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.