മൃഗവേട്ടക്കാരൻ കൊല്ലപ്പെട്ടു, എട്ടു പോലീസുകാർക്കു പരിക്ക്
Saturday, April 22, 2017 12:45 PM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ സി​​​ലാ​​​രി​​​യ വി​​​ല്ലേ​​​ജി​​​ൽ മൃ​​​ഗ​​​വേ​​​ട്ട ന​​​ട​​​ത്തു​​​ന്ന​​​വ​​​രും പോ​​​ലീ​​​സും ഏ​​​റ്റു​​​മു​​​ട്ടി ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. എ​​​ട്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പു​​​സ എ​​​ന്ന​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നെ​​​ത്തി​​​യ എ​​​ട്ടം​​​ഗ പോ​​​ലീ​​​സ് സം​​​ഘ​​​ത്തെ ആ​​​ദി​​​വാ​​​സി​​​ക​​​ൾ ത​​​ട​​​ഞ്ഞ​​​താ​​​ണു സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത്.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പി​​​ലാ​​​ണു പു​​​സ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​ന്നു നാ​​​ഗൂ​​​ർ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് പാ​​​രീ​​​സ് ദേ​​​ശ്മു​​​ഖ് പ​​​റ​​​ഞ്ഞു.​​​സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റു.


കാ​​​ട്ടു​​​മൃ​​​ഗ​​​ങ്ങ​​​ളെ വേ​​​ട്ട​​​യാ​​​ടി​​​പ്പി​​​ടി​​​ക്കു​​​ന്ന ബാ​​​ൻ​​​ബാ​​​ഗ്രി ആ​​​ദി​​​വാ​​​സി ഗോ​​​ത്ര​​​ത്തി​​​ൽ​​​പെ​​​ട്ട​​​യാ​​​ളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട പു​​​സ. മൃ​​​ഗ​​​വേ​​​ട്ട ന​​​ട​​​ത്തി​​​യ​​​തി​​​നു പു​​​സ​​​യ്ക്കെ​​​തി​​​രേ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളു​​​ണ്ടെ​​​ന്നും പു​​​സ​​​യു​​​ടെ കു​​​ടും​​​ബം പ​​​രാ​​​തി ന​​​ല്കി​​​യാ​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​മെ​​​ന്നും എ​​​സ്പി ദേ​​​ശ്മു​​​ഖ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.