സിപിഎം കേന്ദ്രകമ്മിറ്റിയിൽ ഇ.പി. ജയരാജൻ എത്തിയില്ല
Tuesday, April 18, 2017 11:44 PM IST
ന്യൂ​ഡ​ൽ​ഹി: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടാ​നി​രി​ക്കേ ഇ​ന്ന​ലെ ചേ​ർ​ന്ന സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ത്തി​ല്ല. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി തി​ങ്ക​ളാ​ഴ്ച രാ​ത്രി​ ത​ന്നെ ജ​യ​രാ​ജ​ൻ അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

വ്യ​വ​സാ​യ വ​കു​പ്പി​നു കീ​ഴി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ബ​ന്ധു​ക്ക​ളെ നി​യ​മി​ച്ച​തി​ൽ ഇ.​പി. ജ​യ​രാ​ജ​നും പി.​കെ. ശ്രീ​മ​തി എം​പി​ക്കും വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​രു നേ​താ​ക്ക​ളു​ടെ​യും വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​നു ശേ​ഷം ന​ട​പ​ടി​യെക്കു​റി​ച്ച് കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നു​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​രു​ന്ന​ത്.

വി​ഷ​യ​ത്തി​ൽ ജ​യ​രാ​ജ​നും ശ്രീ​മ​തി​ക്കും വീ​ഴ്ച പ​റ്റി​യ​താ​യി സം​സ്ഥാ​ന ഘ​ട​കം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ച പോ​ളി​റ്റ് ബ്യൂ​റോ, ഇ​ക്കാ​ര്യ​ത്തി​ൽ ഇ​രു​വ​രു​ടെ​യും വി​ശ​ദീ​ക​ര​ണം കേ​ട്ട​തി​നുശേ​ഷം ന​ട​പ​ടി​യെക്കുറി​ച്ച് ആ​ലോ​ചി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ​തി​നാ​ലാ​ണ് വി​ഷ​യം കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വി​ടാ​ൻ പി​ബി തീ​രു​മാ​നി​ച്ച​തും. നേ​താ​ക്ക​ൾ തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞാ​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​തെ ശാ​സ​ന​യി​ലോ താ​ക്കീ​തി​ലോ ഒ​തു​ക്കാ​നും പി​ബി യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​രു​ന്നു.


ജ​യ​രാ​ജ​ൻ എ​ത്താ​ഞ്ഞ​തി​നാ​ൽ വി​ഷ​യം ഇ​ന്ന​ലെ കൂ​ടി​യ കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്തി​ല്ല. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​വു​മെ​ന്ന കാ​ര്യം ഇ​ന്നു രാ​വി​ലെ ചേ​രു​ന്ന പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ച​ർ​ച്ച ചെ​യ്യും. ജ​യ​രാ​ജ​ന്‍റെ അ​ഭാ​വ​ത്തി​ൽ വി​ഷ​യം കേ​ന്ദ്ര ക​മ്മി​റ്റി പ​രി​ഗ​ണി​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ലാ​വും ച​ർ​ച്ച ന​ട​ക്കു​ക. ജ​യ​രാ​ജ​ന്‍റെ വി​ശ​ദീ​ക​ര​ണം കേ​ൾ​ക്കാ​തെ തീ​രു​മാ​ന​മെ​ടു​ക്ക​രു​തെ​ന്ന കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പി​ബി അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​നു യോ​ഗ​ത്തി​ൽ സ്വീ​ക​ര്യ​ത ല​ഭി​ച്ചാ​ൽ വി​ഷ​യം അ​ടു​ത്ത കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ലേ​ക്കു മാ​റ്റാ​നി​ട​യു​ണ്ടെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്നു.