ഗവർണർമാരുടെ നടപടി ചർച്ച ചെയ്യണമെന്നു രാജ്യസഭാ ഉപാധ്യക്ഷൻ
ഗവർണർമാരുടെ നടപടി ചർച്ച ചെയ്യണമെന്നു രാജ്യസഭാ ഉപാധ്യക്ഷൻ
Thursday, March 30, 2017 11:59 AM IST
ന്യൂ​ഡ​ൽ​ഹി: ഗോ​വ, മ​ണി​പ്പൂ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ​മാ​രു​ടെ ന​ട​പ​ടി രാ​ജ്യ​സ​ഭ​യി​ൽ ഉ​ട​ൻ ച​ർ​ച്ച​യ്ക്കെ​ടു​ക്ക​ണ​മെ​ന്നു രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ. ഗ​വ​ർ​ണ​ർ​മാ​രു​ടെ ന​ട​പ​ടി​യെ​ക്കു​റി​ച്ചു ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​ള്ള സ​ഭ​യു​ടെ അം​ഗീ​കാ​ര​വും തീ​രു​മാ​ന​വും ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ​ത്തി​ന് കോ​ണ്‍ഗ്ര​സ് ന​ൽ​കി​യ നോ​ട്ടീ​സി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​താ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ ഇ​തുവ​രെ ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ല. അ​തി​നാ​ൽ ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഗ​വ​ർ​ണരു​ടെ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് പി.​ജെ. കു​ര്യ​ൻ ഇ​ന്ന​ലെ മ​ന്ത്രി അ​രു​ണ്‍ ജ​യ്‌റ്റ്‌ലിയോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ്ര​മേ​യം എ​ത്ര​യും വേ​ഗം ച​ർ​ച്ച​യ്ക്കെ​ടു​ക്കു​ന്നതു സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്ത​ണ​മെ​ന്ന് കു​ര്യ​ൻ പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്‌വിയോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. സ​ഭ ചേ​ർ​ന്ന​യു​ട​ൻ ഈ ​വി​ഷ​യ​ത്തി​ൽ താ​ൻ ന​ൽ​കി​യ പ്ര​ത്യേ​ക നോ​ട്ടീ​സ് ഇ​തു വ​രെ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് ദി​ഗ് വി​ജ​യ് സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ണ്‍ഗ്ര​സ് വലിയ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്നി​ട്ടും ഗ​വ​ർ​ണർ​മാ​ർ ബി​ജെ​പി​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ച്ച​ത് ധ​ന​മ​ന്ത്രിയു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​തി​ന് ശേ​ഷ​മാണെ ന്നു കോ​ണ്‍ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. ചെ​യ​റും പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി​യും ആ​വ​ശ്യ​പ്പെ​ട്ട​തുപ്ര​കാ​ര​മാ​ണ് ഗ​വ​ർ​ണ​മാ​ർ​മാ​രു​ടെ ന​ട​പ​ടി ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ത്യേ​ക നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.