അമിത് ഷാ ഗുജറാത്ത് നിയമസഭാ സമ്മേളനത്തിന്
അമിത് ഷാ ഗുജറാത്ത് നിയമസഭാ സമ്മേളനത്തിന്
Tuesday, March 28, 2017 2:20 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നുശേ​​​ഷം ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ജെ​​​പി ദേശീ യ അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു. ഗു​​​ജ​​​റാ​​​ത്തി​​​ലെ നാ​​​രാ​​​ൻ​​​പു​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ​​​യാ​​​ണു ഷാ. ​​​വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് അ​​​മി​​​ത് ഷാ ​​​നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന​​​ത്.

നി​​​യ​​​മ​​​പ്ര​​​കാ​​​രം ആ​​​റു മാ​​​സം മാ​​​ത്ര​​​മാ​​​ണ് ഒ​​​രു എം​​​എ​​​ൽ​​​എ​​​യ്ക്ക് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കാ​​​നാ​​​വൂ. എ​​​ന്നാ​​​ൽ, വ്യ​​​ക്ത​​​മാ​​​യ കാ​​​ര​​​ണം ബോ​​​ധി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല അ​​​വ​​​ധി എ​​​ടു​​​ക്കാ​​​നാ​​​വു​​​മെ​​​ന്നു നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ഡി.​​​എം. പ​​​ട്ടേ​​​ൽ പ​​​റ​​​ഞ്ഞു. അ​​​മി​​​ത് ഷാ ​​​അ​​​നു​​​വാ​​​ദം വാ​​​ങ്ങി​​​യ​​​ശേ​​​ഷ​​​മാ​​​ണു ദീ​​​ർ​​​ഘ​​​കാ​​​ല അ​​​വ​​​ധി എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും പ​​​ട്ടേ​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലും ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലും ബി​​​ജെ​​​പി​​​ക്കു വ​​​ൻ വി​​​ജ​​​യം നേ​​​ടി​​​ക്കൊ​​​ടു​​​ത്തശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ഗു​​​ജ​​​റാ​​​ത്തി​​​ലെ​​​ത്തു​​​ന്ന അ​​​മി​​​ത് ഷാ​​​യ്ക്ക് വ​​​ൻ സ്വീ​​​ക​​​ര​​​ണ​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ഇ​​​ന്ന് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ​​​ത്തു​​​ന്ന ഷാ​​​യെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രും സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭ്ഭാ​​​യ് പ​​​ട്ടേ​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.