വംശീയ ആക്രമണങ്ങളിൽ കേന്ദ്രം ഇടപെടണമെന്നു എംപിമാർ
Monday, March 27, 2017 1:54 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രേ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എം​പി​മാ​രാ​യ കെ.​സി വേ​ണു​ഗോ​പാ​ലും ജോ​സ്.​കെ മാ​ണി​യും ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​സ്ട്രേ​ലി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കോ​ട്ട​യം മീ​ന​ടം സ്വ​ദേ​ശി ലീ​മാ​ക്സ് ജോ​യി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. മൂ​ന്നം​ഗ അ​ക്ര​മി സം​ഘ​മാ​ണ് ഇ​ന്ത്യാ​ക്ക​ര​ന​ല്ലേ എ​ന്നു വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ട് ലീ ​മാ​ക്സി​നു നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ ജോ​സ് കെ.​മാ​ണി ലീ​മാ​ക്സ് ജോ​യി​യെ ടെ​ലി​ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും അ​ക്ര​മ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ആ​രാ​യു​ക​യും ചെ​യ്തി​രു​ന്നു. അ​ടു​ത്ത​കാ​ല​ത്താ​യി ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള വം​ശീ​യാ​ക്ര​മ​ണം ഓ​സ്ട്രേ​ലി​യ​യി​ൽ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​തി​ലു​ള്ള ആ​ശ​ങ്ക​യും എം​പി പാ​ർ​ല​മെ​ന്‍റി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് മെ​ൽ​ബ​ണി​ൽ വ​ച്ച് മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​ടോം ക​ള​ത്തൂ​രി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​മ​ന്ത്രി അ​ന​ന്ദ്കു​മാ​ർ മ​റു​പ​ടി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.